Friday 02 June 2023 03:16 PM IST : By സ്വന്തം ലേഖകൻ

ചോറിനൊപ്പം കഴിക്കാന്‍ രുചികരമായ കറിവേപ്പില ചെമ്മീൻ കുറുമ; സിമ്പിള്‍ റെസിപ്പി

Kariveppila-Chemmeen-roast തയാറാക്കിയത്: മെർലി എം. എൽദോ ഫോട്ടോ: സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ലിസ ജോജി ആലുവ

1. തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

ചുവന്നുള്ളി – ഒരു കപ്പ്

വെളുത്തുള്ളി – 10 അല്ലി

ഇഞ്ചി – ഒരിഞ്ചു കഷണം

2. കറിവേപ്പില – മൂന്നു തണ്ട്

വറ്റൽമുളക് – നാല്

3. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4. കറിവേപ്പില – ഒരു തണ്ട്

5. കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ

6. തക്കാളി – ഒന്ന് അരച്ചത്

7. ഉപ്പ് – പാകത്തിന്

8. ചെമ്മീൻ – ഒരു കിലോ, തൊണ്ടും നാരും കളഞ്ഞു വാലു നിര്‍ത്തി വൃത്തിയാക്കിയത്

9. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

10. കടുക് – അര ചെറിയ സ്പൂൺ

പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

11. തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ

12. കറിവേപ്പില – ഒരു തണ്ട്

13. കറിവേപ്പില വറുത്തു പൊടിച്ചത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ പാൻ ചൂടാക്കി ഒന്നാമത്തെ ചേരുവ വറുക്കുക. തേങ്ങ നല്ല ബ്രൗൺ നിറമാകുമ്പോൾ കറിവേപ്പിലയും വറ്റൽമുളകും ചേർത്തു വറുത്തു മാറ്റി ചൂടാറുമ്പോൾ അരച്ചു വയ്ക്കണം.

∙ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില മൂപ്പിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു മൂപ്പിക്കണം. ഇതിലേക്കു തക്കാളി ചേർത്തു വഴറ്റിയ ശേഷം അൽപം വെള്ളവും ഉപ്പും ചേർത്ത് അടച്ചു വച്ച് എട്ടു മിനിറ്റ് ചെറുതീയിൽ വയ്ക്കണം.

∙ ഇതിലേക്ക് അരപ്പ് ചേർത്ത് ഇടത്തരം തീയിലാക്കി രണ്ട് മിനിറ്റ് വേവിക്കണം.

∙ ഏറ്റവും ഒടുവിൽ ചെമ്മീൻ വൃത്തിയാക്കിയതും ചേർത്തു മൂന്നു മിനിറ്റ് വേവിച്ചു വാങ്ങുക.

∙ വെളിച്ചെണ്ണ ചൂടാക്കി പത്താമത്തെ ചേരുവ മൂപ്പിച്ച ശേഷം തേങ്ങ ചേർത്ത് ഇളംബ്രൗൺ നിറമാകുമ്പോൾ കറിവേപ്പിലയും ചേർത്തു വാങ്ങി കറിയിൽ ഒഴിക്കണം.

∙ വറുത്തു പൊടിച്ച കറിവേപ്പില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam