1. എണ്ണ – ഒരു വലിയ സ്പൂണ്‍
2. സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
3. കാബേജ് – ഒന്ന്, കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
കാരറ്റ് – ഒന്ന്, കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
ബീന്‍സ് – അഞ്ച്, കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
പച്ച കാപ്സിക്കം – ഒന്നിന്റെ പകുതിയുടേത്, കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്
സ്പ്രിങ് അണിയന്‍ നീളത്തില്‍ അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
4. ബാക്കി വന്ന കറിയിൽ നിന്നെടുത്ത ചെമ്മീൻ – മൂന്ന്, പൊടിയായി അരിഞ്ഞത്
ബാക്കി വന്ന കറിയിൽ നിന്നെടുത്ത ചിക്കന്‍ അരിഞ്ഞത് – അരക്കപ്പ്
5. ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂണ്‍
സോയാസോസ് – രണ്ടു ചെറിയ സ്പൂണ്‍
6. സെലറി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
7. ഉപ്പ് – പാകത്തിന്
8. മുട്ട – രണ്ട്
കുരുമുളകുപൊടി – പാകത്തിന്
9. ബാക്കി വന്ന ചപ്പാത്തി – മൂന്ന്
പാകം ചെയ്യുന്ന വിധം
∙ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി ചെറുതീയില്‍ അടച്ചു വച്ചു വേവിക്കണം.
∙ ഇതിലേക്കു ചെമ്മീനും ചിക്കനും ചേർത്തു വഴറ്റുക.
∙ ഇതിലേക്കു സോസുകളും ചേര്‍ത്തു യോജിപ്പിച്ച ശേഷം സെലറി ചേര്‍ത്തിളക്കി വാങ്ങാം. ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കാം. ഇതാണ് ഫില്ലിങ്.
∙ മുട്ട ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തടിച്ച ശേഷം ഓംലെറ്റ് ഉണ്ടാക്കുക. ഓംലെറ്റ് പകുതി വേവാകുമ്പോള്‍ ഓംലെറ്റിന്റെ വലുപ്പത്തില്‍ തയാറാക്കിയ ചപ്പാത്തി അതിന്റെ മുകളില്‍ ഇടുക.
∙ ഓംലെറ്റ് മറിച്ചിട്ട ശേഷം ചട്ടിയില്‍ നിന്നെടുക്കുക. ചപ്പാത്തിയുടെ വശം മുകളില്‍ വരണം.
∙ ഇതിനു മുകളില്‍ തയാറാക്കി വച്ച ഫില്ലിങ് നിരത്തി ചുരുട്ടിയെടുക്കുക.