ADVERTISEMENT

തേങ്ങാപ്പാൽ ഒഴിച്ച മുട്ടക്കറി

1.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

2.കടുക് – അര ചെറിയ സ്പൂൺ

3.സവാള – രണ്ട്, അരിഞ്ഞത്

ADVERTISEMENT

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

ADVERTISEMENT

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

4.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

5.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ – ഒന്നരക്കപ്പ്

തക്കാളി – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്

6.മുട്ട – ആറ്, പുഴുങ്ങിയത്

7.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – അരക്കപ്പ്

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

കറിവേപ്പില – അൽപം

പാകം ചെയ്യുന്ന വിധം

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.

∙മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി സവാള കണ്ണാടിപ്പരുവമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി പുഴുങ്ങിയ മുട്ടയും ചേർത്തു മൂടിവച്ചു വേവിക്കണം. ‌

∙കുറുകി വരുമ്പോൾ ഉപ്പ് പാകത്തിനാക്കി ഏഴാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.

 

ADVERTISEMENT