Wednesday 29 November 2023 04:18 PM IST : By അമ്മു മാത്യു

രുചികരമായ മുട്ട സാലഡ്; സിമ്പിളാണ് ഈ ഹെല്‍ത്തി റെസിപ്പി

_DSC1927_1 ഫോട്ടോ : വിഷ്ണു നാരായണന്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ

1. ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി വേവിച്ചത് – അരക്കപ്പ്

ആപ്പിള്‍ ചെറിയ കഷണങ്ങളാക്കിയത് – അരക്കപ്പ്

വോള്‍നട്ട് നുറുക്കിയത് – അരക്കപ്പ്

സെലറി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

2. ലെറ്റൂസ് – പാകത്തിന്   

3. തേന്‍ – ഒരു വലിയ സ്പൂണ്‍

നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍

കടുകു പൊടിച്ചത് – അര ചെറിയ സ്പൂണ്‍

ഒലിവ് ഓയില്‍ – ഒരു വലിയ സ്പൂണ്‍

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

4. മുട്ട – മൂന്ന്, പുഴുങ്ങിയത്

5. മയണീസ് – ഒരു വലിയ സ്പൂണ്‍

ക്രീം – ഒരു വലിയ സ്പൂണ്‍

ടുമാറ്റോ സോസ് – ഒരു വലിയ സ്പൂണ്‍

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

കടുകുപൊടി – അര ചെറിയ സ്പൂണ്‍            

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു സാലഡ് തയാറാക്കി വയ്ക്കുക.

∙ വിളമ്പാനുള്ള പാത്രത്തില്‍ ലെറ്റൂസ് ചുറ്റിനുമായി വ ച്ച ശേഷം കുറച്ച് ഇല നീളത്തില്‍ അരിഞ്ഞത് നടുവില്‍ വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കി യോജിപ്പിക്കുക. ഇതു സാലഡിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിച്ച ശേഷം ലെറ്റൂസിനു മുകളിൽ വയ്ക്കുക.

∙ ഇതിനു മുകളിൽ  മുട്ട നീളത്തില്‍ രണ്ടായി മുറിച്ചതു വയ്ക്കണം.

∙ ഏറ്റവും മുകളിൽ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചത് ഒഴിച്ചു വിളമ്പുക.

Tags:
  • Pachakam