Monday 14 August 2023 03:20 PM IST : By സ്വന്തം ലേഖകൻ

കൊതിച്ചു കഴിക്കാം ഫിഷ് ഫിംഗേഴ്സ്; കുട്ടികൾ ഇനി ഇഷ്ടത്തോടെ മീൻ കഴിക്കും

fish-fingers ഡോ. അനിത മോഹൻ ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ പ്രോഗ്രാം ഓഫിസർ ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്

കുട്ടികളെ ‘മീൻ ഫാൻ’ ആക്കുന്ന സ്വാദൂറും വിഭവമാണ് ഫിഷ് ഫിംഗേഴ്സ്. എളുപ്പത്തിൽ തയാറാക്കമെന്നതിനാൽ അമ്മയ്ക്കും അച്ഛനും ടെൻഷൻ വേണ്ട. സ്റ്റാർട്ടേഴ്സ് ആയും സ്നാക് ആയും വിളമ്പാം പ്രോട്ടീൻ സമ്പുഷ്ടവുമായ ഈ വിഭവം. 

ഫിഷ് ഫിംഗേഴ്സ്

മുള്ളില്ലാത്ത മീൻ – 250 ഗ്രാം, വിരൽ നീളത്തിൽ മുറിച്ചത്, വെളുത്തുള്ളി ചതച്ചത് – ഒരു ചെറിയ സ്പൂൺ, കുരുമുളകുപൊടി, മുളകുപൊടി – അര ചെറിയ സ്പൂൺ വീതം, നാരങ്ങാനീര് – ഒരു വലിയ സ്പൂൺ, ഉപ്പ് – പാകത്തിന്, മൈദ/കോൺഫ്ലോർ – ആറു വലിയ സ്പൂൺ, മുട്ട – ഒന്ന്, റൊട്ടിപ്പൊടി – രണ്ടു കപ്പ് (അഞ്ചു സ്ലൈസ് ബ്രെഡ് പൊടിച്ചത്), എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ മീനിലെ വെള്ളം ഒപ്പിമാറ്റിയശേഷം വെളുത്തുള്ളി ചതച്ചത്, കുരുമുളകുപൊടി, മുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്തു പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക.

∙ ഒരു ബൗളിൽ മൈദ/കോൺഫ്ലോർ വെള്ളം ചേർത്തു കലക്കി വയ്ക്കുക. മറ്റൊരു ബൗളിൽ മുട്ട നന്നായി അടിച്ചുപതപ്പിച്ചു വയ്ക്കുക.

∙ മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ആദ്യം കോൺഫ്ലോർ/മൈദയിലും പിന്നെ മുട്ടയിലും മുക്കിയശേഷം റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കുക.

∙ ചൂടായ എണ്ണയില്‍ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.

Tags:
  • Pachakam