മീൻ മസാല ഫ്രൈ
1.മീൻ – നാലു വലിയ കഷണം
2.വെളുത്തുള്ളി, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
ഇഞ്ചി, അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ചുവന്നുള്ളി, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
3.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ – രണ്ടു വലിയ സ്പൂൺ
4.വെള്ളം – പാകത്തിന്
5.എണ്ണ – വറുക്കാൻ ആവശ്യത്തിന്
6.കറിവേപ്പില – രണ്ടു തണ്ട്
ചുവന്നുള്ളി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്
പാകം ചെയ്യുന്ന വിധം
∙മീന്‍ കഴുകി വൃത്തിയാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ നന്നായി അരച്ചു വയ്ക്കണം.
∙ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു മീനിൽ പുരട്ടി പത്തു മിനിറ്റ് വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി മീൻ വറഉത്തു കോരുക.
∙ഇതേ എണ്ണയിൽ ആറാമത്തെ ചേരുവ വഴറ്റുക.
∙ബാക്കി വന്ന മസാലക്കൂട്ടു കൂടി ചേർത്ത് വഴറ്റണം.
∙പച്ചമണം മാറുമ്പോൾ വറുത്തു വച്ചിരിക്കുന്ന മീനും ചേർത്തു മസാല മീനിൽ പൊതിഞ്ഞ് എടുക്കുക.
∙ചൂടോടെ വിളമ്പാം.