Saturday 25 February 2023 02:34 PM IST : By സ്വന്തം ലേഖകൻ

വയറു നിറച്ച് ചോറുണ്ണാന്‍ മീന്‍ മുളകിട്ടത്; ഇതിന്റെ രുചിയൊന്ന് വേറെ തന്നെയാണ്!

fishhmulaaa തയാറാക്കിയത്: മെർലി എം. എൽദോ. ഫോട്ടോ: സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: മെറിന്‍ മാര്‍ഗരറ്റ് മാക്സിന്‍, ആലുവ

മീന്‍ മുളകിട്ടത് 

1. മീന്‍ – ഒരു കിലോ, കഷണങ്ങളാക്കിയത്

2. വെളിച്ചെണ്ണ – പാകത്തിന്

3. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍

4. മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

5. കുടംപുളി – പാകത്തിന്

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

6. ചുവന്നുള്ളി അരിഞ്ഞത് – പാകത്തിന്

കടുക് – പാകത്തിന്

കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മീന്‍ കഷണങ്ങള്‍ വൃത്തിയാക്കി വയ്ക്കുക.

∙ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് വഴറ്റണം.

∙ ഇതിലേക്കു മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് തിളപ്പിക്കുക.

∙ മീന്‍ കഷണങ്ങള്‍ ചേര്‍ത്തു വെന്തു വരുമ്പോള്‍ വെളിച്ചെണ്ണയില്‍ ആറാമത്തെ ചേരുവ താളിച്ചതു ചേര്‍ത്തു വാങ്ങാം.           .

Tags:
  • Pachakam