Saturday 23 September 2023 01:39 PM IST : By ബീന മാത്യു

വെറുതെ കഴിക്കാനും സൂപ്പറാണ്; രുചികരമായ മീൻ സ്റ്റഫ് ചെയ്തത്

_DSC1554

1. ദശക്കട്ടിയുള്ള മീൻ മുള്ളില്ലാതെ കനം കുറച്ചു രണ്ടിഞ്ചു ചതുരത്തിൽ മുറിച്ചത് – 500 ഗ്രാം

2. ഇഞ്ചി–വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ

മുട്ടവെള്ള – ഒന്ന്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

മൈദ – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. സാലഡ് കുക്കുമ്പർ പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

സുക്കീനി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ച കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കാരറ്റ് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

4. വെണ്ണ – ഒരു വലിയ സ്പൂൺ

5. മൈദ – രണ്ടു വലിയ സ്പൂൺ

6. പാൽ – മുക്കാൽ കപ്പ്

7. ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

8. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

9. മുട്ട – രണ്ട്

10. റൊട്ടിപ്പൊടി – പാകത്തിന്

11. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കിയതിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അരിപ്പയിലാക്കി വയ്ക്കണം.

∙ പാന്‍ അടുപ്പത്തു വച്ചു ചൂടാകുമ്പോൾ വെണ്ണ ചൂടാക്കി മൈദ ചേർത്തു വഴറ്റുക. 

∙ ഇതിലേക്കു പാൽ ചേർത്തു ചെറുതീയിൽ വച്ചു കട്ടകെട്ടാതെ ഇളക്കി യോജിപ്പിക്കണം.

∙ ചീസും ചേർത്തിളക്കി ചെറുതീയിൽ വച്ചു കുറുകി വ രുമ്പോൾ ഉപ്പും കുരുമുളകുപൊടിയും ചേർക്കുക.

∙ നന്നായി കുറുകി കട്ടിയായി വരുമ്പോൾ അരിഞ്ഞ് ഊറ്റി വച്ചിരിക്കുന്ന പച്ചക്കറി മിശ്രിതം ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറുമ്പോൾ ഓരോ മീൻ കഷണത്തിനു മുകളിലും അൽപാൽപം വീതം പച്ചക്കറി മിശ്രിതം കനം കുറച്ചു നിരത്തണം. ഇത് അനക്കാതെ അഞ്ചു മിനിറ്റ് വയ്ക്കുക.

∙ ഓരോ കഷണവും സ്റ്റഫിങ് പോകാതെ മുട്ട അടിച്ചതിൽ മുക്കിയെടുത്ത്, റൊട്ടിപ്പൊടിയിൽ നന്നായി പൊതിഞ്ഞു തിളയ്ക്കുന്ന എണ്ണയിലിട്ടു മുക്കിപ്പൊരിച്ച് എടുക്കണം.

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: പി.കെ. രഘുനാഥ്, മലയാള മനോരമ, കൊച്ചി.

Tags:
  • Pachakam