Friday 01 September 2023 12:59 PM IST : By സ്വന്തം ലേഖകൻ

വീൽ ചോപ്സ് വിത് ഗാർലിക് ആന്‍ഡ് വൈൻ; സ്പെഷല്‍ റെസിപ്പി

_BCD7259 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: അഞ്ജന ജേക്കബ്, ടെക്സസ്, യുഎസ്എ. വിഭവങ്ങള്‍ തയാറാക്കിയതിനു കടപ്പാട്: റെജിമോന്‍ പി. എസ്., സീനിയര്‍ സിഡിപി, ക്രൗണ്‍ പ്ലാസ, കൊച്ചി.

1. വീൽ ചോപ്സ് – ആറ്

2. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

വെണ്ണ – രണ്ടു വലിയ സ്പൂൺ

4. വെളുത്തുള്ളി  – 18 അല്ലി, വൃത്തിയാക്കിയത്

5. റെഡ്‌വൈൻ – ഒന്നരക്കപ്പ്

6. ബേ ലീഫ് – ഒന്ന്

7. ബീഫ് ബ്രാത്ത് – അരക്കപ്പ് (മാഗി സൂപ്പ് ക്യൂബിൽ നിന്നു തയാറാക്കിയത്)

8. ബാൾസാമിക് വിനിഗർ – കാൽ കപ്പ്

9. വെണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ വീൽ ചോപ്സ് വൃത്തിയാക്കി ഇരുവശത്തും ഉപ്പും കുരുമുളകുപൊടിയും പുരട്ടി വയ്ക്കണം.

∙ ഒരു വലിയ പാനിൽ ഒലിവ് ഓയിലും വെണ്ണയും ചൂടാക്കിയ ശേഷം നല്ല ചൂടിൽ ചോപ്സ് ഇട്ട് ഓരോ വശവും രണ്ടോ–മൂന്നോ മിനിറ്റ് വേവിച്ചു വയ്ക്കണം. മുഴുവനായി വേവിക്കേണ്ട ആവശ്യമില്ല.

∙ ഈ കൂട്ടില്‍ നിന്നു ചോപ്സ് മാത്രമെടുത്തു മാറ്റി വയ്ക്കുക.

∙ അതേ പാനിലേക്ക് ഇടത്തരം തീയില്‍ വെളുത്തുള്ളി ചേർത്ത് ഏതാനും മിനിറ്റ് വഴറ്റണം. കരിഞ്ഞു പോകാതെ ഗോൾഡൻബ്രൗൺ നിറമാകണം.

∙ ഇതിലേക്കു റെഡ് വൈൻ േചർത്തിളക്കിയ ശേഷം ബേ ലീഫും ചേർത്തിളക്കി നല്ല തീയിൽ വച്ചു കുറുക്കണം.

∙ നന്നായി കുറുകി വരുമ്പോൾ ബീഫ് ബ്രാത്ത് ചേർത്തിളക്കണം. ഇതിലേക്കു വറുത്ത ചോപ്സും നിരത്തുക. ചോപ്സ് സോസിൽ മുങ്ങിക്കിടക്കണം. ആവശ്യമെങ്കിൽ കൂടുതൽ ബീഫ് ബ്രാത്ത് ഉപയോഗിക്കാം.

∙ ഏതാനും മിനിറ്റ് വേവിച്ച ശേഷം ബാൾസാമിക് വിനിഗറും ചേർക്കണം.

∙ പാൻ ഇടയ്ക്കിെട ഇളക്കിക്കൊടുക്കണം. ചോപ്സ് വേവുന്നതാണു പാകം.

∙ വെന്ത ചോപ്സ് മാത്രം പാനില്‍ നിന്നെടുത്തു വിളമ്പാനുള്ള പാത്രത്തിൽ നിരത്തുക.

∙ പാനിലുള്ള സോസ് വീണ്ടും തിളപ്പിച്ചു കുറുക്കണം. വെളുത്തുള്ളി മൃദുവാകണം.

∙ നന്നായി കുറുകുമ്പോൾ ഒരു വലിയ സ്പൂൺ വെണ്ണയും ചേർത്ത് അൽപം ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി വാങ്ങുക.

∙ പാത്രത്തിൽ സെറ്റ് ചെയ്തിരിക്കുന്ന ചോപ്സിനു മുകളിലേക്ക് വെളുത്തുള്ളിയോടു കൂടി ഒഴിച്ചു വിളമ്പാം.

Tags:
  • Pachakam