Thursday 09 March 2023 02:47 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയിൽ ഗാർലിക്ക് ചട്നി, തയാറാക്കാം ഈസിയായി!

garlic chhhh

ഗാർലിക്ക് ചട്നി

1.വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

2.വെളുത്തുള്ളി – ഏഴ് അല്ലി

ചുവന്നുള്ളി – പത്ത്

വറ്റൽമുളക് – മൂന്ന്

കറിവേപ്പില – പാകത്തിന്

3.മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

4.വാളൻപുളി വെള്ളം – രണ്ടു വലിയ സ്പൂൺ

5.ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

6.വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

കടുക് – അര ചെറിയ സ്പൂൺ

കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്ക് മല്ലിപ്പൊടി ചേർത്ത് വഴറ്റണം.

∙പച്ചമണം മാറുമ്പോൾ വാളൻപുളി വെള്ളം ചേർക്കുക.

∙പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് അരച്ചെടുക്കാം.

∙ഇത് പാനിൽ ഒഴിച്ച് എണ്ണ തെളിയുന്നതുവരെ വഴറ്റുക.

∙ആറാമത്തെ ചേരുവ താളിച്ചത് ചട്നിയിൽ ചേർത്തു വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes