Friday 15 September 2023 03:20 PM IST : By സ്വന്തം ലേഖകൻ

ചൂടോടെ വിളമ്പാന്‍ ആട്ടിൻകാൽ ഭരണി ബ്രാത്ത്; സൂപ്പര്‍ റെസിപ്പി

Aattin-kal-barani-brathu തയാറാക്കിയത്: മെർലി എം. എൽദോ, പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: രമേഷ് രവീന്ദ്രൻ എക്സിക്യൂട്ടീവ് ഷെഫ്, സൽക്കാര, അത്താണി, നെടുമ്പാശ്ശേരി, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്:അനീഷ് കുമാർ സൂ ഷെഫ്, സൽക്കാര, നെടുമ്പാശ്ശേരി, കൊച്ചി

മഴക്കാലം ആഘോഷമാക്കാന്‍ ആവി പറക്കുന്ന ആട്ടിൻകാൽ ഭരണി ബ്രാത്ത്. സൂപ്പര്‍ റെസിപ്പി ഇതാ.. 

1. മട്ടന്റെ എല്ല് – അരക്കിലോ

2. വെള്ളം – ആറു ലീറ്റർ

3. കുരുമുളകു പൊടിച്ചത് – 25 ഗ്രാം

ഉപ്പ് – പാകത്തിന്

4. നെയ്യ് – 25 ഗ്രാം

5. ചുവന്നുള്ളി – 100 ഗ്രാം, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ മട്ടണിന്റെ എല്ല് വെള്ളം ചേർത്ത് 24 മണിക്കൂർ ചെറുതീയിൽ തിളപ്പിക്കുക.  

∙ ഇതിൽ ഉപ്പും കുരുമുളകു പൊടിച്ചതും ചേർത്തു വയ്ക്കണം.

∙ മറ്റൊരു പാനിൽ നെയ്യ് ചൂടാക്കിയ ശേഷം ചുവന്നുള്ളി താളിക്കുക. 

∙ ഇതു സൂപ്പിൽ ചേർത്തു ചൂടോടെ വിളമ്പാം.

Tags:
  • Pachakam