ഹണി ഗാർലിക് ചിക്കൻ
1.ചിക്കൻ – ഒരു കിലോ
2.ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
സോയ സോസ് – ഒരു വലിയ സ്പൂൺ
വിനാഗിരി – അര വലിയ സ്പൂൺ
മുട്ട – ഒന്ന്
3.കോൺഫ്‌ളോർ – കാൽ കപ്പ്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
5.എണ്ണ – രണ്ടു വലിയ സ്പൂൺ
6.വെളുത്തുള്ളി – 100ഗ്രാം, പൊടിയായി അരിഞ്ഞത്
7.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
സോയ സോസ് – അര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
8.വെള്ളം – കാൽ കപ്പ്
8.തേൻ – രണ്ടര വലിയ സ്പൂൺ
9.വെളുത്ത എള്ള്, സ്പ്രിങ് അണിയൻ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിക്കുക.
∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് ചിക്കനും ചേർത്തിളക്കി അര മണിക്കൂർ വയ്ക്കുക.
∙ഇതിലേക്കു കോൺഫ്‌ളോറും ചേർത്തു യോജിപ്പിച്ച് ചൂടായ എണ്ണയിൽ വറുത്തു കോരുക.
∙പാനിൽ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.
∙പച്ചമണം മാറുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റി വെള്ളവും ചേർത്തു തിളപ്പിക്കണം.
∙തേൻ ചേർത്തു യോജിപ്പിച്ച് വറ്റി വരുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേർത്തിളക്കി വരട്ടിയെടുക്കണം.
∙ഒൻപതാമത്തെ ചേരുവ ചേർത്തിളക്കി വിളമ്പാം.