Monday 27 November 2023 12:27 PM IST : By സ്വന്തം ലേഖകൻ

ബട്ടണ്‍ മഷ്റൂം കൊണ്ട് രുചികരമായ ജങ്‌ഗ്‍ലി കുംഭ് കബാബ്; സൂപ്പര്‍ റെസിപ്പി

junglee-khumb-kebab തയാറാക്കിയത്: ശില്പ ബി. രാജ് ഫോട്ടോ: ഡേവിഡ് ഹാർടങ്. പാചകക്കുറിപ്പുകൾക്കും ചിത്രങ്ങൾക്കും കടപ്പാട്: ഷെഫ് ജസ്റ്റിൻ പോൾ, മക്കാവു

1. ബട്ടണ്‍ മഷ്റൂം – 500 ഗ്രാം

2. എണ്ണ – പാകത്തിന് 

3. ഇഞ്ചി – 100 ഗ്രാം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – 100 ഗ്രാം, പൊടിയായി അരിഞ്ഞത്

മല്ലിയില – 100 ഗ്രാം, പൊടിയായി അരിഞ്ഞത്  

ചുവന്നുള്ളി

– 150 ഗ്രാം, പൊടിയായി അരിഞ്ഞത്

സവാള – 150 ഗ്രാം, പൊടിയായി അരിഞ്ഞത്

പച്ചമുളക് – അ​ഞ്ച്, അരിഞ്ഞത്

4. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി ‍ – ഒരു വലിയ സ്പൂണ്‍

5. കടലമാവ് വറുത്തത് – 50 ഗ്രാം

6. മൈദ – 100 ഗ്രാം

കോണ്‍ഫ്ളോര്‍ – 150 ഗ്രാം

7. അവല്‍ വറുത്തു തരുതരുപ്പായി പൊടിച്ചത് – 250 ഗ്രാം   

പാകം ചെയ്യുന്ന വിധം

∙ കൂണ്‍ തിളച്ചവെള്ളത്തിലിട്ട ശേഷം തണുത്ത വെള്ളത്തിലിട്ടെടുത്ത് പൊടിയായി അരിഞ്ഞു വയ്ക്കണം.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റി, ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി വെള്ളം വറ്റിച്ചെടുക്കുക. ഇതിലേക്കു കൂണ്‍ ചേര്‍ത്തു വീണ്ടും വഴറ്റണം.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം കടലമാവു ചേര്‍ത്തു നന്നായിളക്കണം.        

∙ ഇത് 60 ഗ്രാം വീതമുള്ള ഉരുളകളാക്കുക. ആറാമത്തെ ചേരുവ വെള്ളത്തിൽ കലക്കിയതില്‍ തയാറാക്കിയ ഉരുളകൾ മുക്കി, അവല്‍ പൊടിച്ചതില്‍ ഉരുട്ടിയെടുത്ത് 30 മിനിറ്റ് വയ്ക്കുക.

∙ ചൂടായ എണ്ണയില്‍ വറുത്തു കോരി ടാമറിന്റ് ചട്നിക്കും മിന്റ് ചട്നിക്കും ഒപ്പം വിളമ്പാം.       

Tags:
  • Pachakam