Saturday 02 January 2021 11:48 AM IST

മയമുള്ള ചപ്പാത്തി തയാറാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം!

Liz Emmanuel

Sub Editor

ചപ്പാത്തി

ചപ്പാത്തി ഉണ്ടാക്കുമ്പോൾ

∙ചെറുചൂടുവെള്ളത്തിലേക്കു പൊടി പതിയെ ഇട്ടു കൊടുത്തു വേണം മാവു കുഴയ്ക്കാൻ.

∙അഞ്ചു മിനിറ്റെങ്കിലും മാവു നല്ലതു പോലെ കുഴയ്ക്കണം.

∙15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാവ് കുഴച്ചു വയ്ക്കാം. അതിൽ കൂടുതൽ ആവരുത്.

∙തവ നല്ലതുപോലെ ചൂടായ ശേഷം മാത്രം ചപ്പാത്തി ഇട്ടുകൊടുക്കുക.

∙മൂന്നു തവണയിൽ കൂടുതൽ ചപ്പാത്തി തിരിച്ചും മറിച്ചും ഇടരുത്‌. അങ്ങനെ ചെയ്താൽ ചപ്പാത്തി ഉണങ്ങി പോകും.

∙ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്കു മാറ്റി അല്പം എണ്ണയോ നെയ്യോ തടവി കാസരോളിൽ വയ്ക്കാം.

∙ഒരു തുണി കൊണ്ട് മൂടിയ ശേഷം കാസറോൾ അടച്ചു വച്ചാൽ കൂടുതൽ നേരം മയം ഉണ്ടാകും.