Tuesday 01 December 2020 02:42 PM IST

തടി സ്പൂൺ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം!

Liz Emmanuel

Sub Editor

tips

തടി സ്പൂൺ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം!

ഇന്ന് എല്ലാവരും തടി സ്പൂൺ ഉപയോഗിക്കുന്നവരാണ്. എങ്ങനെ ഉപയോഗിക്കണം എന്നു മാത്രമല്ല ഉപയോഗശേഷം എങ്ങനെ സൂക്ഷിക്കണം എന്നുകൂടി അറിഞ്ഞിരിക്കണം.

  • സ്പൂണിൽ പൊട്ടലോ വിണ്ടുകീറലോ ഉണ്ടായാൽ അതിനുള്ളിൽ ഭക്ഷണം പറ്റിയിരുന്നു അണുക്കൾ വളരാം. പൊട്ടലുള്ള ഭാഗം സാൻഡ് പേപ്പർ ഉപയോഗിച്ചു നന്നായി ഉരച്ചു മിനുസപ്പെടുത്തണം. പിന്നീട് കഴുകി എടുത്താൽ മതി.

  • ഇളം ചൂടുവെള്ളത്തിൽ സോപ്പ് കലക്കി വേണം തടി സ്പൂൺ കഴുകാൻ. സോപ്പ് വെള്ളത്തിൽ അധികനേരം മുക്കിവയ്ക്കുന്നതും നല്ലതല്ല.

  • കഴുകിയ സ്പൂൺ വിനാഗിരിയും വെള്ളവും സമം ചേർന്ന ലായിനിയിൽ മുക്കി വയ്ക്കണം. അണുക്കൾ നശിക്കും. ഇനി സ്പൂൺ തുടച്ചുണക്കി സൂക്ഷിക്കുക.

  • ഉണങ്ങിയ സ്പൂണിൽ എണ്ണ പുരട്ടുന്നത്‌ ആയുസ്സ്‌ വർധിപ്പിക്കും. ചെറു ചൂടുള്ള എണ്ണ പുരട്ടി വെയിലത്തു വച് ചൂടാക്കുന്നതും നല്ലതാണ്.

  • നാടൻ പാചകത്തിനുള്ള സ്പൂൺ സെറ്റ് ചെയ്യുമ്പോൾ എണ്ണയിൽ ഒരു നുള്ള് ഉപ്പിടാം. ബേക്കിങ്ങിന് സ്പൂൺ സെറ്റ് ചെയ്യുമ്പോൾ പഞ്ചസാരയാണ് ചേർക്കേണ്ടത്.

  • സ്പൂണിൽ ദുർഗന്ധം അനുഭവപ്പെട്ടാൽ ബേക്കിംഗ് സോഡാ കലർത്തിയ ചെറുചൂടവെള്ളത്തിൽ മുക്കിവച്ചു കഴുകി ഉണക്കം.

  • പാസ്ത തിളപ്പിക്കുമ്പോൾ തടിസ്പൂണുകൾ ഉപയോഗിച്ചാൽ വേവുമ്പോൾ ഒട്ടിപ്പിടിക്കില്ല.