1. എണ്ണ – ഒരു വലിയ സ്പൂൺ
2. സവാള – രണ്ടു ചെറുത്, ചതുരക്കഷണങ്ങളാക്കിയത്
പച്ചമുളക് – മൂന്ന്–നാല്, പൊടിയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂൺ
3. മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
4. ടുമാറ്റോ സോസ് – ഒരു വലിയ സ്പൂൺ
ഗ്രീന്‍ ചില്ലി സോസ് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. ബാക്കി വന്ന ചപ്പാത്തി/ പൊറോട്ട – ആറ്–എട്ട്
6. വെള്ളം – കാൽ കപ്പ്
7. മല്ലിയില – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.
∙ സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്തു വഴറ്റണം.
∙ ഇതിൽ നാലാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം ചപ്പാത്തി/പൊറോട്ട കനം കുറച്ച് അരിഞ്ഞോ കൈ കൊണ്ടു കീറിയോ ചേർത്ത് ഇളക്കുക.
∙ കാൽ കപ്പ് വെള്ളവും ഒഴിച്ചു നന്നായി ഇളക്കി നല്ല തീയിൽ വച്ചു വെള്ളം വറ്റിക്കുക. അടുപ്പില്‍ നിന്നു വാങ്ങി മല്ലിയില കൊണ്ടലങ്കരിച്ചു ചൂടോടെ വിളമ്പാം.
∙ ഇത് അങ്ങനെ തന്നെയോ കറിക്കൊപ്പം മെയിൻ ഡിഷ് ആയോ വിളമ്പാവുന്നതാണ്.