Friday 22 September 2023 11:52 AM IST : By സ്വന്തം ലേഖകൻ

കോവയ്ക്ക ഇങ്ങനെ കറിവെച്ചാൽ മീൻകറി മാറി നിൽക്കും, ഞൊടിയിടയിൽ ഒരു റെസിപ്പി!

kovakka

കോവയ്ക്ക കറി

1.കോവയ്ക്ക – അരക്കിലോ

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.ഉപ്പ് – പാകത്തിന്

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.ഉലുവ – അര ചെറി സ്പൂൺ

6.ഇഞ്ചി, അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി, അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

ചുവന്നുള്ളി – പത്ത്, അരിഞ്ഞത്

7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

‌8.തേങ്ങ, ചുരണ്ടിയത് – ഒരു കപ്പ്

ചുവന്നുള്ളി – മൂന്ന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

9.ഉപ്പ് – പാകത്തിന്

10.കുടംപുളി – മൂന്ന് കഷണം, വെള്ളത്തില്‍ കുതിർത്തത്

പാകം ചെയ്യുന്ന വിധം

∙കോവയ്ക്ക കഴുകി വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.

∙ചട്ടിയിൽ എണ്ണ ചൂടാക്കി കോവയ്ക്കയും പാകത്തിനുപ്പും ചേർത്തു വഴറ്റണം.

∙നിറം മാറിത്തുടങ്ങുമ്പോൾ കോരി മാറ്റിവയ്ക്കുക.

∙ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ചതിനു ശേഷം ആറാമത്തെ ചേരുവ വഴറ്റണം.

∙ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ എട്ടാമത്തെ ചേരുവ മയത്തിൽ അരച്ചതും പാകത്തിനുപ്പും ചേർത്തു തിളപ്പിക്കണം.

∙ഇതിലേക്കു വഴറ്റി വച്ചിരിക്കുന്ന കോവയ്ക്കയും കുടംപുളിയും ചേർത്തു മൂടിവച്ചു പത്തു മിനിറ്റു വേവിക്കണം.

∙തീ അണച്ചതിനു ശേഷം ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അഞ്ചു മിനിറ്റു മൂടിവച്ചതിനു ശേഷം വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam