ഈന്തപ്പഴം നാരങ്ങ അച്ചാർ
1.നാരങ്ങ – കാൽ കിലോ
2.ഈന്തപ്പഴം – കാൽ കിലോ
3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
4.കടുക് – ഒന്നര ചെറിയ സ്പൂൺ
5.കറിവേപ്പില – ഒരു തണ്ട്
ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
6.കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ
അച്ചാർ പൊടി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പഞ്ചസാര – ഒരു ചെറിയ സ്പൂൺ
കായംപൊടി – ഒരു ചെറിയ സ്പൂൺ
വിനാഗിരി – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്
പാകം ചെയ്യുന്ന വിധം
∙നാരങ്ങ നന്നായി കഴുകി തുടച്ച് ഉണക്കിയെടുക്കുക.
∙ഇന്തപ്പഴം കുരുകളഞ്ഞ് വയ്ക്കണം.
∙നാരങ്ങയും ഈന്തപ്പഴവും ആവിയിൽ വേവിച്ച് അരിഞ്ഞു വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന നാരങ്ങയും ഈന്തപ്പഴവും ചേർത്തു വഴറ്റുക.
∙വിനാഗിരി ചേർത്തു തിളയ്ക്കുമ്പോൾ വാങ്ങാം.