മാജിക്ക് ചിക്കൻ
1.എണ്ണ – രണ്ടു വലിയ സ്പൂൺ
2.സവാള – ഒന്ന്, അരിഞ്ഞത്
3.കശുവണ്ടിപ്പരിപ്പ് – കാല്‍ കപ്പ്
4.ചിക്കൻ – അരക്കിലോ
5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
നാരങ്ങനീര് – ഒരു പകുതി നാരങ്ങയുടേത്
തൈര് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
6.എണ്ണ – നാലു വലിയ സ്പൂൺ
7.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
8.തക്കാളി അരച്ചത് – ഒരു കപ്പ്
9.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
വെള്ളം – പാകത്തിന്
10.ഉപ്പ് – പാകത്തിന്
11.കസൂരി മേത്തി – ഒരു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
വെണ്ണ – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക.
∙സവാള ബ്രൗൺ നിറമാകുമ്പോൾ കശുവണ്ടിപ്പരിപ്പു ചേർത്തു അഞ്ചു മിനിറ്റു വഴറ്റണം. ഇത് തണുത്തു കഴിയുമ്പോൾ നന്നായി അരച്ചു മാറ്റി വയ്ക്കുക.
∙കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനിൽ അഞ്ചാമത്തെ ചേരുവ ചേർത്തു പതിനഞ്ചു മിനിറ്റു മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ വറുത്തു മാറ്റി വയ്ക്കണം.
∙ഇതേ എണ്ണയിൽ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റുക.
∙ഇതിലേക്കു തക്കാളി അരച്ചതും ചേർത്ത് വഴറ്റണം.
∙പച്ചമണം മാറി എണ്ണ തെളിയുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന സവാള മിശ്രിതം ചേർത്തു വഴറ്റുക.
∙ഒരു ബൗളിൽ ഒൻപതാമത്തെ ചേരുവ യോജിപ്പിച്ചു കറിയിൽ ചേർത്തു വഴറ്റണം.
∙പാകത്തിനുപ്പും വറുത്തു വച്ചിരിക്കുന്ന ചിക്കനും ചേർത്തിളക്കി അഞ്ചു മിനിറ്റ് പത്തു മിനിറ്റ് മൂടി വച്ചു വേവിക്കുക.
∙11–ാമത്തെ ചേരുവയും ചേർത്തിളക്കി വിളമ്പാം.