Friday 17 May 2024 02:15 PM IST : By സ്വന്തം ലേഖകൻ

രുചികരമായ മട്ടണ്‍ കക്കത്തിലാക്കിയത്; ഒപ്പം മണിപ്പുട്ടും വെല്‍ക്കം ഡ്രിങ്കും.. മൂന്നു റെസിപ്പികള്‍

Mutton-Kakkathilakkiyath, തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷൈല കുഞ്ഞുമോന്‍ മലബാര്‍ ഷെഫ് ചാക്കോളാസ് പവിലിയന്‍ കളമശ്ശേരി എറണാകുളം.

1. മട്ടണ്‍ – ഒരു കിലോ, കഷണങ്ങളാക്കിയത്

ചുവന്നുള്ളി അരിഞ്ഞത് – ഒരു കപ്പ് 

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍ 

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍ 

പച്ചമുളക് – മൂന്ന്–നാല്, മുഴുവനോടെ

വറ്റല്‍മുളകു ചതച്ചത് – രണ്ടു വലിയ സ്പൂണ്‍

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍

കുരുമുളക് – ഒരു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂണ്‍

പെരുംജീരകം ചതച്ചത് – ഒരു ചെറിയ സ്പൂണ്‍

ഗരംമസാലപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍  

3. നെയ്യ് – ഒരു വലിയ സ്പൂണ്‍ 

4. കറിവേപ്പില – പാകത്തിന്       

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ കൈ കൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കുക. ഇതിലേക്ക് അല്‍പം വെള്ളം കുടഞ്ഞു പ്രഷര്‍ കുക്കറിലാക്കി വേവിച്ചു വയ്ക്കണം.

∙ ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കി കറിവേപ്പില ചേര്‍ത്തിളക്കുക.

∙ ഇതിലേക്കു മട്ടണും ചേര്‍ത്തു നന്നായി വഴറ്റി ഇടത്തരം ഗ്രേവിയിലാക്കി എടുക്കണം.      . 

മണിപ്പുട്ട്

1. വെള്ളം – ഒന്നരക്കപ്പ്

2. അരിപ്പൊടി – രണ്ടു കപ്പ് 

3. ഉപ്പ്– പാകത്തിന്

4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ വെള്ളം നന്നായി തിളപ്പിച്ച ശേഷം അതിലേക്ക് അരിപ്പൊടിയും ഉപ്പും ചേര്‍ത്തു നന്നായി വേവിക്കുക.

∙ ഇതു ചെറുതീയില്‍ നന്നായിളക്കി യോജിപ്പിച്ച ശേഷം അഞ്ചു മിനിറ്റ് അടച്ചു വയ്ക്കണം.

∙ ഇതു സേവനാഴിയിലാക്കി അരിപ്പൊടി തൂകി പിഴിഞ്ഞെടുത്ത ശേഷം പുട്ടുകുറ്റിയിലാക്കി തേങ്ങയും ചേര്‍ത്തു വേവിച്ചെടുക്കാം.   

വെല്‍ക്കം ഡ്രിങ്ക് 

1. പാല്‍ – ഒരു ലീറ്റര്‍

2. പഞ്ചസാര – രണ്ടു വലിയ സ്പൂണ്‍ 

3. കസ്റ്റഡ് പൗഡര്‍ – രണ്ടു വലിയ സ്പൂണ്‍

4. റൂഹ് അഫ്സ – അരക്കപ്പ് 

5. കറുത്ത കസ്കസ് കുതിര്‍ത്തത് – ഒന്ന്–രണ്ടു വലിയ സ്പൂണ്‍ 

ആപ്പിള്‍ പൊടിയായി അരിഞ്ഞത് – പാകത്തിന്      

പാകം ചെയ്യുന്ന വിധം

∙ പാല്‍ പഞ്ചസാരയും കസ്റ്റഡ് പൗഡര്‍ അല്‍പം പാലില്‍ കലക്കിയതും ചേര്‍ത്തു തിളപ്പിച്ചെടുക്കുക. അയഞ്ഞ പരുവത്തിലായിരിക്കണം. 

∙ ഇത് ഫ്രിജില്‍ വച്ചു തണുപ്പിക്കണം.

∙ റൂഹ് അഫ്സയും ചേര്‍ത്തിളക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വിളമ്പാം.

Tags:
  • Pachakam