ADVERTISEMENT

1. എണ്ണ – പാകത്തിന്

2. സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

ADVERTISEMENT

ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്

പച്ചമുളക് – മൂന്ന്–നാല്, പൊടിയായി അരിഞ്ഞത്

ADVERTISEMENT

കാപ്സിക്കം (ആവശ്യമെങ്കിൽ) – ഒന്ന്, അരിഞ്ഞത്

3. മിൻസ്ഡ് മീറ്റ് (ഇറച്ചി കട്‌ലറ്റിനെന്ന പോലെ പൊടിച്ചത്) – അരക്കിലോ

ADVERTISEMENT

ചോറ് – ഒരു കപ്പ്, ഉടച്ചത്

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

4. മൈദ – മൂന്നു–നാലു വലിയ സ്പൂൺ

5. മുട്ട – ഒന്ന്, അടിച്ചത്

6. റൊട്ടിപ്പൊടി – പാകത്തിന്

7. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙ സവാള വഴന്ന ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിലാക്കി മൈദയിൽ പൊതിഞ്ഞു മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയിൽ പൊതിയുക.

∙ ചൂടായ എണ്ണയിൽ ഗോൾഡൻ നിറത്തിൽ വറുത്തെടുക്കാം.

∙ മിൻസ്ഡ് മീറ്റും ചോറും തുല്യ അളവിലോ മിൻസ്ഡ് മീറ്റ്  കൂടുതലായോ ചോറ് കൂടുതലായോ എടുക്കാവുന്നതാണ്.

∙ ബാക്കിയുള്ള ചോറും ബാക്കി വന്ന ഇറച്ചിക്കറിയും ഇതിന് ഉപയോഗിക്കാം.

ADVERTISEMENT