കർക്കടകപ്പഞ്ഞം കഴിഞ്ഞു ചിങ്ങപ്പുലരിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് നമ്മൾ മലയാളികൾ. ഓണം മനസ്സിലും മണ്ണിലും പൂക്കളങ്ങള്‍ തീർക്കുന്ന നാളുകളെ വരവേൽക്കാൻ വനിതയോടൊപ്പം ഇക്കുറി പാനസോണിക്കും. വൈവിധ്യം നിറഞ്ഞ പാചകസഹായികളുമായാണ് പാനസോണിക് ഓണവിപണിയിലേക്ക് എത്തുന്നത്. നാലു ജാർ മോൺസ്റ്റർ മിക്സർ ഗ്രൈൻഡർ, മൾട്ടി പർപസ് ഒട്ടമാറ്റിക് ഇലക്ട്രിക് കുക്കർ, സൂപ്പർ വെറ്റ് ഗ്രൈൻഡർ... അടുക്കളയിലെ ജോലിഭാരം കുറയ്ക്കാൻ പാനസോണിക് ഓരുങ്ങിക്കഴിഞ്ഞു.
നാലു ജാർ മോൺസ്റ്റർ മിക്സർ ഗ്രൈൻഡർ
പാനസോണിക് നാലു ജാർ മോൺസ്റ്റർ മിക്സർ ഗ്രൈൻഡർ ആണ് ഈ ഓണക്കാലത്തിന്റെ സർപ്രൈസ്. സൂപ്പർ ജാർ, ജൂസർ, ബ്ലെൻഡർ, അരയ്ക്കാനും പൊടിക്കാനുമുള്ള ജാർ എന്നിവയാണ് ഈ മോൺസ്റ്റർ മിക്സർ ഗ്രൈൻഡർക്ക് ഒപ്പമുള്ളത്. ജാറിലും ലിഡ്ഡിലുമുള്ള ഡബിൾ ലോക്കിങ് സിസ്റ്റം മിക്സർ ഗ്രൈൻഡർ ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. സൂപ്പർ ജാറിന്റെ മുന്നു ലിഡ്ഡുകൾ വിവിധങ്ങളായ ആവശ്യങ്ങളെ ഒറ്റ ജാറു കൊണ്ട് സാധ്യമാക്കുന്നു. തേങ്ങ വലിയ കഷണങ്ങളാക്കിയിട്ട് ചിരകിയ പരുവത്തിലാക്കിയോടുക്കാൻ വരെ പാനസോണിക് നാലു ജാർ മോൺസ്റ്റർ ഗ്രൻഡർ മിക്സിക്ക് സാധിക്കും.
പാനസോണിക് നാലു ജാർ മോൺസ്റ്റർ ഗ്രൻഡർ മിക്സിയും മൾട്ടി പർപസ് ഒട്ടമാറ്റിക് ഇലക്ട്രിക് കുക്കറും ഉപയോഗിച്ച് ഓണസദ്യയ്ക്ക് വിളമ്പാൻ കൂട്ടുകറി ഉണ്ടാക്കിയാലോ... ദേ പിടിച്ചോ പാചകക്കുറിപ്പ്...

കൂട്ടുകറി
1.കടലപ്പരിപ്പ് – 200 ഗ്രാം, കുതിർത്തത്
മഞ്ഞൾപ്പൊടി – കാൽ വലിയ സ്പൂൺ
മുളകുപൊടി – അര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2.ചേന – അരക്കിലോ, ചതുരക്കഷണങ്ങളാക്കിയത്
കായ – കാൽ കിലോ, ചതുരക്കഷണങ്ങളാക്കിയത്
3.തേങ്ങ – ഒന്ന്, ചുരണ്ടിയത്
4.ജീരകം – കാൽ വലിയ സ്പൺ
5.കുരുമുളകു ചതച്ചത് – കാൽ വലിയ സ്പൂൺ
6.വെളിച്ചെണ്ണ – 100 മില്ലി
7.എള്ള് – അര വലിയ സ്പൂൺ
വറ്റൽമുളക് – ആറ്
കറിവേപ്പില – മൂന്നു തണ്ട്
പാകം ചെയ്യുന്ന വിധം
∙ഒന്നാമത്തെ ചേരുവ പ്രഷർ കുക്കറിൽ പാകത്തിന് വെള്ളം ചേർത്ത് വേവിക്കുക.
∙മുക്കാൽ വേവാകുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്ത് ഒരു വിസിൽ വരും വരെ വേവിക്കുക.
∙തേങ്ങ ചുരണ്ടിയതിന്റെ കാൽ ഭാഗം ജീരകം ചേർത്തു ചതച്ചതും ചേർത്തിളക്കണം.
∙ബാക്കിയുള്ള തേങ്ങ ബ്രൗൺ നിറത്തിൽ വറുത്തതും കുരുമുളകുപ ചതച്ചതും കറിയിൽ ചേർത്ത് അടുപ്പിൽ നിന്നു വാങ്ങുക.
∙വെളിച്ചെണ്ണയിൽ ഏഴാമത്തെ ചേരുവ താളിച്ച് കറിയിൽ ചേർത്തിളക്കണം.
പാകം ചെയ്യുന്ന വിധം വിഡിയോ: