Friday 25 November 2022 03:03 PM IST : By സ്വന്തം ലേഖകൻ

റെസിപ്പി അയയ്ക്കൂ ലക്ഷങ്ങൾ സ്വന്തമാക്കൂ; സ്‌പൈസസ് ബോർഡ് വനിത പാചകറാണി മത്സരം

vanitha-pachakam-spices-board-pachakarani-cover

നിങ്ങളുടെ കൈപ്പുണ്യത്തിനു വീട്ടുകാരും സ്വന്തക്കാരും പറയുന്ന അഭിനന്ദനങ്ങൾ മാത്രമാണോ പ്രതിഫലം? നാവിനു രസം പകരുന്ന ആ കഴിവിനു ലക്ഷങ്ങൾ സമ്മാനം നേടാൻ അവസരം. സ്‌പൈസസ് ബോർഡ് – വനിത പാചകറാണി മത്സരം നിങ്ങവുടെ പാചകമികവിന് അംഗീകാരം നേടാനുള്ള സുവർണാവസരം. കൂടുതൽ വിവരങ്ങൾക്കും പാചകക്കുറിപ്പുകൾ അയയ്ക്കാനും താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക...

https://specials.vanitha.in/2022/Pachakarani/index.html

നിങ്ങൾ ചെയ്യേണ്ടത്

  • vanitha-pachakam-spices-board-pachakarani

    അടുക്കളയിൽ നിങ്ങൾ പരീക്ഷിച്ചു വിജയിച്ച നാലു പാചകക്കുറിപ്പുകൾ അയച്ചു തരിക. ഒരു സ്റ്റാർട്ടർ/സാലഡ്, മെയിന്‍ കോഴ്സായി ചോറ്/ചപ്പാത്തി പോലെയുള്ള വിഭവം, അതിനൊപ്പം വിളമ്പാവുന്ന വെജ്/ നോൺവെജ് കറി, ഒരു ഡിസേർട്ട്. ഈ നാലു പാചകക്കുറിപ്പുകളും ഇവിടെ അപ്‌ലോഡ് ചെയ്യുക.

  • അയച്ചു തന്ന പാചകക്കുറിപ്പിൽ തയാറാക്കുന്ന വിഭവങ്ങളിൽ ഏതെങ്കിലും ഒന്ന് (ഡിസേർട്ട് അല്ലാതെ) ഇറ്റാലിയൻ/ വെസ്റ്റേൺ/ അറബിക്/ കോണ്ടിനെന്റൽ എന്നിങ്ങനെയുള്ള ഏതെങ്കിലും വിഭാഗത്തിൽപ്പെട്ടതും തനതും കൃത്യവുമായ സ്പൈസ് മിക്സ് അടങ്ങിയതുമായിരിക്കണം.

  • രജിസ്റ്റർ ചെയ്യാനായി പേര്, മേൽവിലാസം, ഫോൺ നമ്പർ, നാല് ഇനങ്ങളുടെ റെസിപ്പി എന്നിവ ഇവിടെ അപ്‌ലോഡ് ചെയ്യുകയോ, അല്ലെങ്കിൽ 9895115692 എന്ന വാട്സ്ആപ്പ നമ്പറിലൂടെയും അയയ്ക്കാം

  • ലഭിക്കുന്ന എൻട്രികൾ വനിത എഡിറ്റോറിയൽ പാനൽ ഷോർട്ട്ലിസ്റ്റ് ചെയ്യും.

  • തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരും അവർ അയച്ചു തന്ന പാചകക്കുറിപ്പിലെ വിഭവങ്ങൾ മത്സരവേദിയിൽ തയാറാക്കണം.

സെമി ഫൈനൽ റൗണ്ട് : തിരഞ്ഞെടുക്കപ്പെട്ട 20 മത്സരാർഥികൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ 3 കേന്ദ്രങ്ങളിലായി മാറ്റുരയ്ക്കുന്നതാണ്. മത്സരകേന്ദ്രത്തിൽ വച്ചാണ് വിഭവങ്ങൾ തയാറാക്കേണ്ടത്.

ഗ്രാൻഡ് ഫിനാലെ : 15 മത്സരാർഥികൾ പാചകറാണി ടൈറ്റിലിനായി മത്സരിക്കും.

സ്റ്റൗവും വർക്ക്ടേബിളും മത്സരവേദിയിൽ ഉണ്ടാകും. പാചകത്തിന് ആവശ്യമായ ചേരുവകളും പാകം െചയ്യാനുള്ള പാത്രങ്ങളും മത്സരാർഥികൾ കൊണ്ടു വരണം.

വിദഗ്ധ ജഡ്ജിങ് പാനലാണ് ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കുന്നത്.

ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

മലയാള മനോരമ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെയും സ്പൈസസ് ബോർഡ് ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ പാചകമത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.