Friday 18 August 2023 11:28 AM IST : By സ്വന്തം ലേഖകൻ

ഓണസദ്യയിലെ മധുരക്കറി, പൈനാപ്പിൾ പച്ചടി ഇങ്ങനെ തയാറാക്കി നോക്കൂ, സ്വാദ് കൂടും!

pineapple

പൈനാപ്പിൾ പച്ചടി

1.പൈനാപ്പിൾ, പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

ഏത്തപ്പഴം, കനം കുറച്ച് അരിഞ്ഞത് – കാൽ ക്കപ്പ്

മഞ്ഞൾ‌പ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

2.‌പഞ്ചസാര – മൂന്നു വലിയ സ്പൂൺ

3.തേങ്ങ ചിരകിയത് – അരക്കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

4.കറുത്ത മുന്തിരി – കാൽ കപ്പ്

5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

6.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ഒഴിച്ചു വേവിക്കുക.

∙ഇതിലേക്കു പഞ്ചസാര ചേര്‍ത്തു വരട്ടി എടുക്കണം.

∙മൂന്നാമത്തെ ചേരുവ അരച്ചും (ഒരുപാട് അരഞ്ഞു പോകരുത്) ചേർത്തുളക്കി വേവിച്ചു വാങ്ങുക.

∙ഇതിലേക്കു മുന്തിരി ചേർത്തിളക്കണം.

∙വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam