Wednesday 14 June 2023 03:35 PM IST

രുചികരമായ ചെമ്മീൻ– കശുവണ്ടിപ്പരിപ്പ് റോസ്റ്റ്, ഈസി റെസിപ്പി ഇതാ!

Silpa B. Raj

Chemmeen-cashewnut-roast ഫോട്ടോ : സരുൺ മാത്യു

രുചികരവും ഹെവിയുമായ വിഭവമാണ് ചെമ്മീൻ– കശുവണ്ടിപ്പരിപ്പ് റോസ്റ്റ്. ഈ കിടിലൻ വിഭവം തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.... 

ചെമ്മീൻ– കശുവണ്ടിപ്പരിപ്പ് റോസ്റ്റ്

1. ചെമ്മീൻ – കാൽ കിലോ, തൊണ്ടും നാരും കളഞ്ഞത്

2. ഉപ്പ് – പാകത്തിന്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

3. വെളിച്ചെണ്ണ – 50 മില്ലി

4. സവാള അരിഞ്ഞത് – 150 ഗ്രാം

വെളുത്തുള്ളി അരിഞ്ഞത് – മൂന്നു ചെറിയ സ്പൂൺ

ഇഞ്ചി കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – അഞ്ചു ഗ്രാം

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

തേങ്ങാക്കൊത്ത് – 50 ഗ്രാം

കറിവേപ്പില – രണ്ടു തണ്ട്

5. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

തക്കാളി പൊടിയായി അരിഞ്ഞത് – 30 ഗ്രാം

6. കശുവണ്ടിപ്പരിപ്പ് വറുത്തത് – 50 ഗ്രാം

7. തേങ്ങാപ്പാൽ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചെമ്മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കണം.

∙ ചൂടായ തവയിൽ ചെമ്മീനിട്ട് ഇരുവശവും വേവിച്ചു മാറ്റി വയ്ക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം. 

∙ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരു വ ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം അൽപം വെള്ളവും ചെമ്മീനും ചേർക്കുക.

∙ രണ്ടു മിനിറ്റ് വേവിച്ച് ചെമ്മീനിൽ മസാല പൊതിഞ്ഞ് വരണ്ടു വരുമ്പോൾ കശുവണ്ടിപ്പരിപ്പ് ചേർക്കുക.

∙ തേങ്ങാപ്പാൽ ചേർത്തു വാങ്ങാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കു കടപ്പാട്: സലിൻ കുമാർ, എക്സിക്യൂട്ടീവ് ഷെഫ്, ബബിൾ കഫേ, താജ് ഗേറ്റ്‌വേ, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ജോസഫ് ലൈജു, സിഡിപി, ബബിൾ കഫേ, താജ് ഗേറ്റ്‌വേ, കൊച്ചി.