Wednesday 01 November 2023 11:15 AM IST

ചോറിനൊപ്പം കഴിക്കാൻ കലക്കൻ രുചിയിൽ ചെമ്മീൻ അച്ചാർ, ഈസി റെസിപ്പി ഇതാ!

Merly M. Eldho

Chief Sub Editor

prawns

ചെമ്മീൻ അച്ചാർ

1.ചെമ്മീൻ – 350 ഗ്രാം

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എള്ളെണ്ണ – കാൽ കപ്പ്

4.കടുക് – അര ചെറിയ സ്പൂൺ

5.വെളുത്തുള്ളി, അരിഞ്ഞത് – രണ്ടര വലിയ സ്പൂൺ

ഇഞ്ചി, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – മൂന്ന്

കറിവേപ്പില – രണ്ടു തണ്ട്

6.കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ

ഉലുവപ്പൊടി – കാൽ ചെറിയ സ്പൂൺ

കായംപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7.ചൂടുവെള്ളം – അരക്കപ്പ്

വിനാഗിരി – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീനിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.

∙എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഇതേ എണ്ണയിൽ കടുക് പൊട്ടിച്ച് അഞ്ചാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്കു പൊടികൾ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർക്കണം.

∙ഏഴാമത്തെ ചേരുവയും ചേർത്തിളക്കി തിളയ്ക്കുമ്പോൾ വാങ്ങിവയ്ക്കുക.

∙വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes