Thursday 11 August 2022 04:34 PM IST : By അമ്മു മാത്യു

നാവിൽ കപ്പലോടിക്കും രുചിയിൽ ചെമ്മീൻ അച്ചാർ!

prawns-pickle ഫോട്ടോ : സരുൺ മാത്യു

ചോറിനൊപ്പം സൂപ്പർ കോമ്പിനേഷനാണ് ചെമ്മീൻ അച്ചാർ. അത് മികച്ച രുചിയിലും മണത്തിലും തയാറാക്കിയാലോ? ഇതാ ഒരു കിടിലൻ റെസിപ്പി.

ചേരുവകൾ 

1. ചെമ്മീൻ – ഒരു കിലോ, വൃത്തിയാക്കി കഴുകി ഊറ്റിയത്

2. ഉപ്പ്, മഞ്ഞൾപ്പൊടി – പാകത്തിന്

3. എണ്ണ – പാകത്തിന്

4. വെളുത്തുള്ളി തൊലി കളഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

കടുകുപരിപ്പ് – ഒരു ചെറിയ സ്പൂൺ

5. എള്ളെണ്ണ – പാകത്തിന്

6. ഉലുവ – ഒരു ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

7. മുളകുപൊടി – രണ്ടു വലിയ സ്പൂൺ, വിനാഗിരിയിൽ കുതിർത്തത്

8. വിനാഗിരി – അരക്കപ്പ്

തിളപ്പിച്ചാറിയ വെള്ളം – ഒരു കപ്പ്

9. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ചെമ്മീൻ കഴുകി ഊറ്റിയതിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വെയിലത്തു വച്ച് ഉണക്കി ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കണം.

∙ നാലാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

∙ എള്ളെണ്ണ ചൂടാക്കി ഉലുവയും കടുകും മൂപ്പിക്കണം.

∙ ഇതിലേക്ക് അരപ്പു ചേർത്തു നന്നായി വഴറ്റി മൂത്ത മണം വരുമ്പോൾ വിനാഗിരിയിൽ കുതിർത്ത മുളകുപൊടി ചേർത്തു നന്നായി വഴറ്റുക.

∙ ഇതിൽ വിനാഗിരിയും തിളപ്പിച്ചാറിയ വെള്ളവും ചേർത്തിളക്കി പാകത്തിനുപ്പും ചേർത്തു ചെറുതീയിൽ വയ്ക്കുക.

∙ തിളയ്ക്കുമ്പോൾ ചെമ്മീൻ ചേർത്തിളക്കി തിള വരുമ്പോൾ‌ വാങ്ങുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : ശ്രീകാന്ത്, കോമി ഷെഫ്, താജ് ഗേറ്റ്‌വേ, മറൈൻ ഡ്രൈവ്, കൊച്ചി.