Tuesday 03 May 2022 12:24 PM IST

പെരുന്നാളിനു സ്പെഷ്യൽ പ്രോണിക് റൈസ്, രുചിയൂറും റെസിപ്പി!

Silpa B. Raj

prawns

പ്രോണിക് റൈസ്

1.ചെമ്മീൻ, വലുത് – 300 ഗ്രാം

2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്
3.എണ്ണ – പാകത്തിന്

4.നെയ്യ് – രണ്ടു വലിയ സ്പൂൺ

5.‌ഈന്തപ്പഴം – ആറ്, പൊടിയായി അരിഞ്ഞത്

ബദാം – 10, നുറുക്കിയത്

കശുവണ്ടിപ്പരിപ്പ് – ആറ്, നുറുക്കിയത്

ഉണക്കമുന്തിരി – 10

6.കറുവാപ്പട്ട – ഒരു ചെറിയ സ്പൂൺ

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – മൂന്ന്

വഴനയില – മൂന്ന്

7.വെളുത്തുള്ളി – ആറ് അല്ലി, ചതച്ചത്

‍ സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

8.ഉപ്പ് – പാകത്തിന്

വെള്ളം – നാലു കപ്പ്

നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്

കൈമ അരി – രണ്ടു കപ്പ്

9.മല്ലിയില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ചെമ്മീനിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തെടുക്കണം.

∙പാനിൽ നെയ്യ് ചൂടാക്കി അഞ്ചാമത്തെ ചേരുവ വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതിലേക്ക്‌ ആറാമത്തെ ചേരുവ ചേർത്തു മൂപ്പിക്കണം. സവാളയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക.

.ഇതിൽ എട്ടാമത്തെ ചേരുവ ചേർത്തു വേവിക്കണം.

∙അരി വെന്തശേഷം ചെമ്മീനും അതു വറുത്ത എണ്ണയും മല്ലിയില അരിഞ്ഞതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ഡ്രൈഫ്രൂട്ട്സും ചേർത്തിളക്കി ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Pachakam
  • Non-Vegertarian Recipes