1. തുവരപ്പരിപ്പ് – അരക്കപ്പ്
2. മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
വെള്ളം – പാകത്തിന്
3. വെളിച്ചെണ്ണ – അര ചെറിയ സ്പൂണ്‍
4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
മല്ലി – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – മൂന്ന്
ജീരകം – കാല്‍ ചെറിയ സ്പൂണ്‍
ഉലുവ – കാല്‍ ചെറിയ സ്പൂണ്‍
5. വാളന്‍പുളി പിഴിഞ്ഞത് – ഒരു കപ്പ്
6. സവാള നീളത്തിലരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് – നാല്, പിളര്‍ന്നത്
ഇഞ്ചി കനം കുറച്ചു നീളത്തിലരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില, ഉപ്പ് – പാകത്തിന്
7. ചീരയില അരിഞ്ഞത് – ഒരു കപ്പ്
8. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
9. കടുക് – കാല്‍ ചെറിയ സ്പൂണ്‍
ഉലുവ – കാല്‍ ചെറിയ സ്പൂണ്‍
വെളുത്തുള്ളി – ആറ് അല്ലി, അരിഞ്ഞത്
വറ്റല്‍മുളക് – രണ്ട്, മൂന്നായി മുറിച്ചത്
പാകം െചയ്യുന്ന വിധം
∙ തുവരപ്പരിപ്പ് മഞ്ഞള്‍പ്പൊടിയും വെള്ളവും ചേര്‍ത്തു ന ന്നായി വേവിക്കണം. വെന്ത ശേഷം അല്‍പം ചാറ് ഉണ്ടായിരിക്കണം.
∙ പാനില്‍ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു ചെറുതീയില്‍ തുടരെയിളക്കി വറുക്കണം. ചേരുവകൾ ഇളം ചുവപ്പുനിറമാകുമ്പോള്‍ വാങ്ങി ചൂടാറിയ ശേഷം മയത്തില്‍ അരച്ചു വയ്ക്കുക.
∙ ഈ അരപ്പ്, പുളി പിഴിഞ്ഞ വെള്ളത്തില്‍ മെല്ലേ കലക്കി വയ്ക്കണം.
∙ ഇതിലേക്ക് അരക്കപ്പ് വെള്ളവും ആറാമത്തെ ചേരുവയും ചേര്‍ത്തു പാത്രം മൂടി വച്ചു വേവിക്കുക. സവാള വെന്ത ശേഷം ചീരയും വേവിച്ചു വച്ച പരിപ്പും ചേര്‍ത്തു പാത്രം അടച്ചു വച്ചു വേവിക്കണം.
∙ ഇടത്തരം അയവില്‍ ചാറു കുറുകുമ്പോള്‍ വാങ്ങുക.
∙ പാനില്‍ വെളിച്ചെണ്ണ ചൂടാക്കി പത്താമത്തെ ചേരുവ ചേര്‍ത്തു താളിച്ചു കറിയിൽ ചേര്‍ത്തു വിളമ്പാം.