Friday 12 August 2022 02:56 PM IST : By അമ്മു മാത്യു

ആരോഗ്യത്തോടെയിരിക്കാന്‍ എള്ള് ചീര ഫ്രൈ; സൂപ്പര്‍ റെസിപ്പി

_DSC2844 ഫോട്ടോ : ശ്രീകാന്ത് കളരിക്കല്‍ ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: സൈജു തോമസ്, എക്സിക്യൂട്ടീവ് ഷെഫ്, മാരാരി ബീച്ച് റിസോർട്ട്, മാരാരിക്കുളം, ആലപ്പുഴ

1. പച്ചച്ചീര – രണ്ടു കെട്ട്

2. എണ്ണ – വറുക്കാൻ പാകത്തിന്

3. എള്ളെണ്ണ – രണ്ടു വലിയ സ്പൂൺ

4. വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ (പകരം പച്ചമുളക് അരിഞ്ഞതും ഉപയോഗിക്കാം)

5. ഉപ്പ് – പാകത്തിന്

പഞ്ചസാര – ഒരു വലിയ സ്പൂൺ

എള്ള് വറുത്തത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചീര നന്നായി കഴുകി തണ്ടു നീക്കം ചെയ്ത ശേഷം ഊറ്റി വയ്ക്കണം. നന്നായി തുടച്ചുണക്കി നീളത്തിൽ അരിഞ്ഞു വയ്ക്കുക.

∙ പാകത്തിന് എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന ചീര ചേർത്തു കരുകരുപ്പായി വറുത്തു കോരി എണ്ണ വാലാനായി പേപ്പറിൽ നിരത്തുക. ആദ്യം അൽപം ചീര ചേർത്ത് എണ്ണയുടെ ചൂട് ക്രമീകരിച്ച ശേഷം വേണം ബാക്കി ചീര ചേർത്തു വറക്കാൻ.

∙ ചീനച്ചട്ടിയിൽ എള്ളെണ്ണ ചൂടാക്കി വറ്റൽമുളകു ചതച്ചതു ചേർത്ത്, ഉടൻ തന്നെ ചീര വറുത്തതും ചേർത്തിളക്കുക. 

∙ ഇതിനു മുകളിൽ അഞ്ചാമത്തെ ചേരുവ വിതറി മെല്ലേ കുടഞ്ഞു യോജിപ്പിച്ചു വാങ്ങി ഉടൻ തന്നെ വിളമ്പണം.

∙ പിന്നീട് വിളമ്പാൻ ആണെങ്കിൽ ചൂടുള്ള അവ്നിൽ സൂക്ഷിക്കുക.

Tags:
  • Pachakam