Friday 18 August 2023 11:48 AM IST : By അമ്മു മാത്യു

കൊതിപ്പിക്കും രുചിയില്‍ ചീര ആന്‍ഡ് ഫെറ്റാ ബോൾ വിത് വാട്ടർമെലൺ

_BCD9259_1 ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : പി. കെ. രഘുനാഥ്, ജോസ് മാത്യു, മലയാള മനോരമ, കൊച്ചി

1. ഫെറ്റാ ചീസ്/പനീർ – 250 ഗ്രാം

ഉപ്പ്, കുരുമുളകുപൊടി, ജാതിക്ക ചുരണ്ടിയത് – ഓരോ നുള്ള്

2. ചീര – 200 ഗ്രാം

3. തണ്ണിമത്തൻ – 90 ഗ്രാം

4. മൈദ – 130 ഗ്രാം

5. മുട്ട – രണ്ട്, അൽപം വെള്ളം ചേർത്തടിച്ചത്

6. റൊട്ടി പൊടിച്ചത് – 50 ഗ്രാം

7. എണ്ണ – വറുക്കാൻ ആവശ്യത്തിന്

8. പുതിനയില – ഒപ്പം വിളമ്പാൻ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു മിക്സിങ് ബൗളിലാക്കി നന്നായി യോജിപ്പിക്കണം.

∙ ചീര തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് ഇട്ട ശേഷം വാങ്ങി ഊറ്റിപ്പിഴിഞ്ഞെടുക്കണം. 

∙ ഇതു പൊടിയായി അരിഞ്ഞു ചീസ്/പനീർ മിശ്രിതത്തി ൽ ചേർത്തു നന്നായി യോജിപ്പിക്കുക. ഇതു ചെറിയ ഉരുളകളാക്കണം. ഏകദേശം 20 ഉരുള കിട്ടും.

∙ തയാറാക്കി വച്ചിരിക്കുന്ന ചീസ് ബോളുകളുടെ അതേ വലുപ്പത്തിൽ തണ്ണിമത്തങ്ങയും 20 ചതുരക്കഷണങ്ങളാക്കി വയ്ക്കണം.

∙ മൈദ, മുട്ട അടിച്ചത്, റൊട്ടി പൊടിച്ചത് എന്നിവ വെവ്വേറെ ബൗളുകളിലാക്കി വയ്ക്കുക. ഉരുളകൾ ഓരോന്നായി ആദ്യം മൈദയിലും പിന്നീട് മുട്ട അടിച്ചതിലും ഒടുവിൽ റൊട്ടിപ്പൊടിയിലും പൊതിഞ്ഞെടുക്കണം.

∙ ചൂടായ എണ്ണയിൽ ബോളുകൾ ഇട്ട്, രണ്ട്– അഞ്ച് മിനിറ്റ് ഗോൾ‍ഡൻ ബ്രൗൺ നിറത്തില്‍ വറുത്തു കോരുക.

∙ ഓരോ ചതുരക്കഷണം തണ്ണിമത്തൻ എടുത്ത്, അതിനു മുകളിൽ ചീസ് ബോൾ വച്ചു ചെറിയ സ്ക്യൂവറിലോ ടൂത്പിക്കിലോ കുത്തി ഉറപ്പിക്കുക. 

∙ മുകളിൽ പുതിനയി ലയും കുത്തി ഉറപ്പിച്ചു വിളമ്പാം.

Tags:
  • Pachakam