Saturday 11 March 2023 04:16 PM IST

രുചികരമായ സ്റ്റീംഡ് പ്രോൺ മോമോസ് വീട്ടിലുണ്ടാക്കാം; സ്പെഷല്‍ റെസിപ്പി

Silpa B. Raj

Shrimp-momos തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുണ്‍ മാത്യു. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പൻ എക്സിക്യൂട്ടീവ് ഷെഫ് ലുലു ഹൈപ്പർമാർക്കറ്റ്, തിരുവനന്തപുരം

1. മൈദ – 100 ഗ്രാം

ഉപ്പ് – ഒരു നുള്ള്

എണ്ണ – ഒരു ചെറിയ സ്പൂൺ

2. വെള്ളം – പാകത്തിന്

3. ചെമ്മീൻ – 100 ഗ്രാം, പൊടിയായി അരിഞ്ഞത് സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

സോയാസോസ് – ഒരു ചെറിയ സ്പൂൺ

എള്ളെണ്ണ – ഒരു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

സൂപ്പ് ക്യൂബ് – ഒന്ന്, പൊടിച്ചത്

മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

സ്പ്രിങ് അണിയൻ – ഒരു തണ്ട്, അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അൽപാൽപം വീതം വെള്ളം ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക. 

∙ ഇത് 20 മിനിറ്റ് അനക്കാതെ വച്ച ശേഷം ചെറിയ ഉരുളകളാക്കി ഓരോ ഉരുളയും പൂരി വലുപ്പത്തിൽ പരത്തി വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിച്ചു സ്റ്റഫിങ് തയാറാക്കുക.

∙ പരത്തി വച്ചിരിക്കുന്ന ഓരോ പൂരിക്കുള്ളിലും ഓരോ വലിയ സ്പൂൺ വീതം സ്റ്റഫിങ് വച്ച് പ്ലീറ്റ് ചെയ്ത് ഒട്ടിക്കുക. ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു ചെറുതീയില്‍ 15–20 മിനിറ്റ് വേവിക്കുക.

Tags:
  • Pachakam