Thursday 23 November 2023 03:46 PM IST : By സ്വന്തം ലേഖകൻ

തട്ടുകടയിലെ ചിക്കൻ ഫ്രൈ രുചിരഹസ്യം: ഒരിക്കലെങ്കിലും ഇങ്ങനെ തയ്യാറാക്കി നോക്കണം, പൊളി ടേസ്റ്റാണ്

chicken fry

ചിക്കൻ ഫ്രൈ

1.ചിക്കൻ – അരക്കലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

തൈര് – ഒരു കപ്പ്

3.ചുവന്നുള്ളി – അഞ്ച്–ആറ്

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – ആറ് അല്ലി

കുരുമുളക് – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

4.കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒന്നര വലിയ സ്പൂൺ

5.മുട്ട – ഒന്ന്

‌അരിപ്പൊടി – ഒരു വലിയ സ്പൂൺ

കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ

6.വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ ചേർത്ത് അര മണിക്കൂർ വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ നന്നായി ചതച്ചു വയ്ക്കുക.

∙ഇതു ചിക്കനിൽ പുരട്ടി അരമണിക്കൂര്‍ വീണ്ടും വയ്ക്കുക.

∙ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ഇതേ എണ്ണയിൽ ബാക്കിയുള്ള അരപ്പും ഒരു തണ്ടു കറിവേപ്പിലയും ചേർത്തു വറുത്തു കോരി ചിക്കനിൽ ചേർത്തു വിളമ്പാം.