Saturday 25 March 2023 02:21 PM IST : By ബീന മാത്യു

വേനല്‍ച്ചൂടില്‍ തണുപ്പേകാന്‍ രുചികരമായ മൂന്നു ജ്യൂസ് കോണ്‍സണ്‍‍ട്രേറ്റ്സ്

jicccvb5677 ഫോട്ടോ : സരുണ്‍ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: സൈജു തോമസ്, എക്സിക്യൂട്ടിവ് ഷെഫ്, മാരാരി ബീച്ച് റിസോര്‍ട്ട്, മാരാരിക്കുളം, ആലപ്പുഴ.

ജിന്‍ജര്‍ മിന്റ് സിംപിള്‍ സിറപ്പ്

ജിന്‍ജര്‍–മിന്റ് സിംപിള്‍ സിറപ്പിന്

1. ഇഞ്ചി – രണ്ടിഞ്ചു കഷണം  

2. പഞ്ചസാര – ഒരു കപ്പ്

വെള്ളം – ഒരു കപ്പ്

3. പുതിനയില – ഒരു കപ്പ്

ഓറഞ്ച് സിട്രസ് മോക്ക്ടെയ്‌ലിന്

4. ജിന്‍ജര്‍ മിന്റ് സിറപ്പ് – ഒന്ന്–രണ്ടു വലിയ സ്പൂണ്‍

5. ഓറഞ്ച് പിഴിഞ്ഞത് – കാല്‍ കപ്പ്

നാരങ്ങ പിഴിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍

6. സോഡ – കാല്‍ കപ്പ്       

_BCD5919

പാകം െചയ്യുന്ന വിധം

∙ ജിന്‍ജര്‍ മിന്റ് സിംപിള്‍ സിറപ്പ് ഉണ്ടാക്കാന്‍ ഇഞ്ചി തൊലി കളഞ്ഞു വൃത്തിയാക്കി രണ്ടായി മുറിച്ചോ സ്ലൈസ് ചെയ്തോ വയ്ക്കുക. ഇതിനു പകരം രണ്ടു ക്യൂബ് ഫ്രോസണ്‍ ജിന്‍ജറും ഉപയോഗിക്കാവുന്നതാണ്.

∙ ഒരു ചെറിയ സോസ്പാനില്‍ ഇഞ്ചിയും പഞ്ചസാരയും വെള്ളവും എടുത്ത് ചെറുതീയില്‍ വച്ച് അടിച്ച് നന്നായി അലിയിക്കുക.

∙ വാങ്ങി വച്ച ശേഷം പുതിനയില ചേര്‍ത്ത് 15–20 മിനിറ്റ് വയ്ക്കുക. പുതിനയിലയുടെ മണവും രുചിയും നന്നായി പിടിക്കണം.

∙ ഇതു ചൂടാറിയ ശേഷം അരിച്ച് ജാറിലാക്കി ഫ്രിജില്‍  സൂക്ഷിക്കാം. ഒരു മാസം വരെ കേടാകാതെ ഇരിക്കും.

∙ സിട്രസ്–ഓറഞ്ച് മോക്ടെയ്‍ല്‍ തയാറാക്കാന്‍ എ ട്ട്–10 ഔണ്‍സ് കൊള്ളുന്ന ഒരു ഗ്ലാസിന്റെ മുക്കാല്‍ ഭാഗം ഐസ് നിറയ്ക്കുക.

∙ ജിന്‍ജര്‍ മിന്റ് സിംപിള്‍ സിറപ്പ് ഒന്നര വലിയ സ്പൂണ്‍ ചേര്‍ത്ത ശേഷം ഓറഞ്ചുനീരും നാരങ്ങാനീരും ചേര്‍ക്കണം. സോഡ ഒഴിച്ച് ഓറഞ്ച് സ്ലൈസും പുതിനയിലയും കൊണ്ടലങ്കരിച്ചു വിളമ്പാം.

പൈനാപ്പിള്‍ സ്ക്വാഷ്  

1. വെള്ളം – മുക്കാല്‍ കപ്പ്

പഞ്ചസാര – ഒന്നരക്കപ്പ്

സിട്രിക് ആസിഡ് – ഒരു ചെറിയ സ്പൂണ്‍

2. പൊട്ടാസ്യം ബൈ സള്‍ഫേറ്റ് – ഒരു നുള്ള്   

3. പൈനാപ്പിള്‍ കഷണങ്ങള്‍ മിക്സിയില്‍ അടിച്ച് അരിച്ചെടുത്തത് – ഒരു കപ്പ്   

_BCD5907

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ തുടരെയിളക്കി ചൂടാക്കി പഞ്ചസാര അലിയിക്കുക.

∙ ഇതു വാങ്ങി ചൂടാറാന്‍ വയ്ക്കണം.

∙ പൊട്ടാസ്യം ബൈ സൾഫേറ്റ് അല്‍പം ചൂടുവെള്ളത്തില്‍ അലിയിച്ച് ഇതില്‍ ചേര്‍ക്കണം.

∙ പൈനാപ്പിള്‍ ജ്യൂസും ചേര്‍ത്തിളക്കി യോജിപ്പിച്ച ശേഷം സ്റ്റെര്‍ലൈസ് ചെയ്ത കുപ്പിയിലാക്കി സൂക്ഷിക്കാം.

∙ കുപ്പി സ്റ്റെര്‍ലൈസ് ചെയ്യാന്‍ കുപ്പിയും അടപ്പും വെള്ളത്തിലാക്കി തിളപ്പിക്കുക. പുറത്തെടുത്ത് കുപ്പി കമഴ്ത്തിവെയിലത്തു വച്ച് ഉണക്കി എടുക്കാം.   

ലൈം ജിന്‍ജര്‍ സ്ക്വാഷ്

1. ഇഞ്ചി – 250 ഗ്രാം

2. പഞ്ചസാര – രണ്ടു കിലോ

വെള്ളം – 600 മില്ലി

3. നാരങ്ങ – 25

_BCD5926

പാകം െചയ്യുന്ന വിധം

∙ ഇഞ്ചി തൊലി കളഞ്ഞു വൃത്തിയാക്കി മിക്സിയില്‍ അടിച്ച ശേഷം പിഴിഞ്ഞ് നീര് ഊറി വരാനായി വ യ്ക്കുക.

∙ പഞ്ചസാര വെള്ളം ചേര്‍ത്തുരുക്കി ചൂടാറാനായി വ യ്ക്കണം.‌

∙ ഇതിലേക്ക് നാരങ്ങ പിഴിഞ്ഞെടുത്ത നീരും ഊറി വ ന്ന ഇഞ്ചിനീരും ചേര്‍ത്തു നന്നായി യോജിപ്പിക്കണം.

∙ അരിച്ചു കുപ്പിയിലാക്കി ഫ്രിജില്‍ സൂക്ഷിക്കുക. ആ വശ്യാനുസരണം വെള്ളമോ സോഡയോ ചേര്‍ത്ത്  ഉപയോഗിക്കാം.

Tags:
  • Pachakam