ചേന അച്ചാർ
1. ചേന – അരക്കിലോ
2. വിനാഗിരി – കാൽ കപ്പ്
ഉപ്പ് – പാകത്തിന്
പഞ്ചസാര – ഒരു വലിയ സ്പൂൺ
3. വെളുത്തുള്ളി – അഞ്ച് അല്ലി
പച്ചമുളക് – അഞ്ച്
4. വിനാഗിരി – കാൽ കപ്പ്
പാകം െചയ്യുന്ന വിധം
∙ ചേന തൊലി കളഞ്ഞു വൃത്തിയാക്കി ഒരിഞ്ചു നീളത്തിൽ വളരെ കനം കുറച്ച് അരിഞ്ഞുവയ്ക്കുക.
∙ വിനാഗിരിയിൽ ഉപ്പും പഞ്ചസാരയും േചർത്തിളക്കി വയ്ക്കണം. ചേന നന്നായി ഞെക്കിപ്പിഴിഞ്ഞ് അതിലെ വെള്ളം മു ഴുവൻ കളയണം. പച്ചമുളകും വെളുത്തുള്ളിയും കനം കു റച്ചു നീളത്തിൽ അരിയുക.
∙ പിഴിഞ്ഞെടുത്ത ചേനയും വെളുത്തുള്ളിയും പച്ചമുളകും വിനാഗിരി ചേർത്തിളക്കി വായുകടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കുക.
∙ ഒരു ദിവസത്തിനുശേഷം ഉപയോഗിക്കാം.
കോളിഫ്ളവർ അച്ചാർ
1. കോളിഫ്ളവർ – ഒരു ചെറുത്
2. എണ്ണ – രണ്ടു–മൂന്നു വലിയ സ്പൂൺ
3. കടുക് – ഒരു െചറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
4. ഉലുവാപ്പൊടി – ഒരു െചറിയ സ്പൂൺ
5. ചുവന്നുള്ളി – ഒരു കൈക്കുമ്പിൾ നിറയെ
വെളുത്തുള്ളി – ഒരു കൈക്കുമ്പിൾ നിറയെ
6. പച്ചമുളക് – ആറ്, ഓരോന്നും നാലായി മുറിച്ചത്
7. വിനാഗിരി – അരക്കപ്പ്
ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം
∙ കോളിഫ്ളവർ വൃത്തിയാക്കി കഴുകി, െചറിയ പൂക്കളായി അടർത്തി വയ്ക്കുക.
∙ എണ്ണ ചൂടാക്കി കടുകും ജീരകവും മൂപ്പിച്ചശേഷം ഉലുവാപ്പൊടി ചേർത്തിളക്കുക.
∙ ഇതിലേക്കു ചുവന്നുള്ളിയും വെളുത്തുള്ളിയും തൊലി കള ഞ്ഞു മുഴുവനോടെയും പച്ചമുളക് അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
∙ ഇതിൽ തയാറാക്കി വച്ചിരിക്കുന്ന കോളിഫ്ളവറും ഉപ്പും ചേ ർത്തു വീണ്ടും ഒരു മിനിറ്റ് വഴറ്റണം. കോളിഫ്ളവർ അധികം വെന്തുപോകാതെ കരുകരുപ്പായി ഇരിക്കണം.
∙ ഇതിലേക്കു വിനാഗിരിയും ഉപ്പും േചർത്തിളക്കി ഒന്നു ചൂടാ കുമ്പോൾ ഉപ്പു പാകത്തിനാക്കി വാങ്ങുക.
∙ ചൂടാറിയശേഷം കുപ്പിയിലാക്കി ഒരു ദിവസത്തിനുശേഷം ഉപയോഗിക്കാം.
മുള്ളങ്കി അച്ചാർ
1. മുള്ളങ്കി – അരക്കിലോ (വെളുത്ത മുള്ളങ്കിയും ചുവന്ന മുള്ളങ്കിയും സമം എടുക്കണം)
2. എണ്ണ – നാലു വലിയ സ്പൂൺ
3. കടുക് – രണ്ടു െചറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
4. മുളകുപൊടി – രണ്ടു വലിയ സ്പൂൺ
ഉലുവാപ്പൊടി – ഒരു െചറിയ സ്പൂൺ
കായംപൊടി – ഒരു െചറിയ സ്പൂൺ
5. വെളുത്തുള്ളി – രണ്ടു കുടം
6. ഉപ്പ് – പാകത്തിന്
7. വിനാഗിരി – അരക്കപ്പ്
പാകം െചയ്യുന്ന വിധം
∙ മുള്ളങ്കി തൊലികളഞ്ഞു വൃത്തിയാക്കി ഒരിഞ്ചു നീളത്തിൽ കനം കുറച്ച് അരിഞ്ഞു വയ്ക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, കടുകും കറിവേപ്പിലയും മൂ പ്പിച്ചശേഷം തീ അണയ്ക്കുക.
∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികൾ മുഴുവനോടെ എടുത്തതും ചേർത്തു തിരികെ അടുപ്പത്തു വച്ചു നന്നായി വഴറ്റുക.
∙ ഇതിൽ ഉപ്പും അരിഞ്ഞുവച്ചിരിക്കുന്ന മുള്ളങ്കിക്കഷണങ്ങളും ചേർത്തിളക്കണം.
∙ വിനാഗിരിയും േചർത്തിളക്കി തിള വരുമ്പോൾ ഉപ്പു പാകത്തിനാക്കി വാങ്ങുക.
∙ ചൂടാറിയശേഷം കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
∙ ഒരു ദിവസത്തിനുശേഷം ഉപയോഗിക്കാം.