Thursday 30 March 2023 12:50 PM IST

വെജ് പ്രേമികള്‍ക്കായി രുചികരമായ വെജിറ്റബിൾ മോമോസ്; ഈസി റെസിപ്പി

Silpa B. Raj

Veg-momos ഫോട്ടോ: സരുണ്‍ മാത്യു, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ലുലു ഹൈപ്പർമാർക്കറ്റ്, തിരുവനന്തപുരം

1. മൈദ – 100 ഗ്രാം

ഉപ്പ് – ഒരു നുള്ള്

എണ്ണ – ഒരു ചെറിയ സ്പൂൺ

സ്പിനച്ച് അരച്ചത് – രണ്ടു വലിയ സ്പൂൺ

2. വെള്ളം – പാകത്തിന്

3. കാരറ്റ്, കാബേജ്, ബീൻസ് എന്നിവ പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

സോയാസോസ് – ഒരു വലിയ സ്പൂൺ

എള്ളെണ്ണ – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

സൂപ്പ് ക്യൂബ് – ഒന്ന്, പൊടിച്ചത്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അൽപാൽപം വീതം വെള്ളം ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക. 

∙ ഇത് 20 മിനിറ്റ് അനക്കാതെ വച്ച ശേഷം ചെറിയ ഉരുളകളാക്കി ഓരോ ഉരുളയും പൂരി വലുപ്പത്തിൽ പരത്തി വയ്ക്കണം.

∙ സ്റ്റഫിങ് തയാറാക്കാൻ മൂന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി യോജിപ്പിക്കുക.

∙ പരത്തി വച്ചിരിക്കുന്ന ഓരോ പൂരിക്കുള്ളിലും ഓരോ വലിയ സ്പൂൺ സ്റ്റഫിങ് വച്ച്  പൂരി മുകളിലേക്കെടുത്തു പ്ലീറ്റ് ചെയ്തു ചുരുട്ടിയെടുത്ത് ഒട്ടിക്കുക.

∙ ചൂടായ എണ്ണയിൽ വറുത്തു കോരണം.

Tags:
  • Pachakam