Friday 11 August 2023 04:18 PM IST : By സ്വന്തം ലേഖകൻ

എളുപ്പം തയാറാക്കാം ബീറ്റ്റൂട്ട് ഈന്തപ്പഴ സ്വീറ്റ് ചട്നി, ഈസി റെസിപ്പി!

beet

ബീറ്റ്റൂട്ട് ഈന്തപ്പഴ സ്വീറ്റ് ചട്നി

1.ബീറ്റ്റൂട്ട് വേവിച്ച് കാലിഞ്ചു സമചതുരമായി അരിഞ്ഞത് – ഒരു കപ്പ്

ഈന്തപ്പഴം കുരു കളഞ്ഞ് നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

2.വെളുത്തുള്ളി – 12 അല്ലി

ഇഞ്ചി ഒരിഞ്ചു കഷണം – രണ്ട്

കടുക് – ഒരു ചെറിയ സ്പൂൺ

3.വിനാഗിരി – കാൽ കപ്പ്

മുളകുപൊടി – ഒരു ചെറിയ സ്പൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ഒന്നും രണ്ടും ചേരുവകൾ എല്ലാംകൂടെ അരച്ചു കലക്കി മൂന്നാമത്തെ ചേരുവകൾ ‌ചേർത്തു ഒന്നു ചൂടാക്കി തണുക്കുമ്പോൾ ഉപയോഗിക്കാം.