Tuesday 11 July 2023 05:01 PM IST : By സ്വന്തം ലേഖകൻ

നാവിൽ കപ്പലോടും രുചിയിൽ പനീർ കറി, ഇതാ ഈസി റെസിപ്പി!

paneer

പനീർ കറി

1.പാൽ – ഒരു ലീറ്റർ

2.ചെറുനാരങ്ങാ നീര് – ഒരു നാരങ്ങയുടേത്

3.എണ്ണ – ഒരു വലിയ സ്പൂൺ

4.ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഉള്ളി അരിഞ്ഞത് – അര കപ്പ്
തക്കാളി അരിഞ്ഞത് – മുക്കാൽ കപ്പ്
പച്ചമുളക് – രണ്ട്, അറ്റം പിളർന്നത്

5.മുളകുപൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

6.പാൽപ്പാട അല്ലെങ്കിൽ ക്രീം – മുക്കാൽ കപ്പ്

7.ഉപ്പ് – പാകത്തിന്

8.മല്ലിയില അരിഞ്ഞത് – കുറച്ച്

പാകം ചെയ്യുന്ന വിധം

പനീർ ഉണ്ടാക്കാൻ : പാൽ തിളയ്ക്കുമ്പോൾ അതിൽ നാരങ്ങാ നീര് ഒഴിക്കുക. പാലു പിരിഞ്ഞു കട്ടിയായാൽ വാങ്ങി, അത് ഒരു തുണിയിൽ കെട്ടിത്തൂക്കുക. വെള്ളം വാർന്ന ശേഷം ആ തുണിയുടെ മേൽ കനമുള്ള വല്ലതും വയ്ക്കുക. വെള്ളം മുഴുവൻ വാർന്നു പനീർ കട്ടിയായാൽ എടുത്തു ചെറിയ കഷണങ്ങളാക്കുക.

∙ചൂടായ എണ്ണയിൽ നാലാമത്തെ ചേരുവകൾ യഥാക്രമം ഇട്ടു വഴറ്റുക.

∙ഇതിൽ എല്ലാ പൊടികളും ചേർത്തിളക്കുക.

∙പിന്നീട് പാൽപ്പാട അല്ലെങ്കിൽ ക്രീം നന്നായിളക്കി ഇതിലേക്ക് ഒഴിക്കുക.

∙10 മിനിറ്റ് വച്ച ശേഷം, പനീർ കഷണങ്ങൾ ചേർത്ത്, ഉടയാതെ ഇളക്കി മല്ലിയിലയും ചേർത്തു വാങ്ങുക.