സ്പെഷ്യൽ നെയ്ച്ചോറ്!
1.വറ്റൽമുളക് – നാല്
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ
ചുവന്നുള്ളി – 10
ജീരകം – അര ചെറിയ സ്പൂൺ
ഗ്രാമ്പൂ – നാല‌്
കറുവാപ്പട്ട – ഒരു കഷണം
2.തേങ്ങാപ്പാൽ – ആറു കപ്പ് (ഒരു തേങ്ങ പിഴിഞ്ഞത്)
3.ഗ്രാമ്പൂ – ആറ്
കറുവാപ്പട്ട – രണ്ടു കഷണം
ഏലയ്ക്ക – ആറ്
4.നെയ്യ് – മൂന്നു വലിയ സ്പൂൺ
5.ബിരിയാണി അരി അല്ലെങ്കിൽ ജീരകശാല അരി – മൂന്നു കപ്പ്
6.ഉപ്പ് – പാകത്തിന്
7.എണ്ണ – കാൽ കപ്പ്
8.സവാള – രണ്ടു വലുത്, അരിഞ്ഞത്
9.നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്
10.കുങ്കുമപ്പൂവ് – ഒരു നുള്ള്, ഒരു ചെറിയ സ്പൂൺ പാലിൽ കലക്കിയത്
പാകം ചെയ്യുന്ന വിധം
അവ്ൻ 3500F ൽ ചൂടാക്കിയിടുക.
ഒന്നാമത്തെ ചേരുവ മയത്തിൽ അരയ്ക്കുക. ഇതു തേങ്ങാപ്പാലിൽ കലക്കി അരിച്ചു മാറ്റിവയ്ക്കുക.
ഒരു പാനിൽ നെയ്യ് ചൂടാക്കി, മൂന്നാമത്തെ ചേരുവ വഴറ്റുക. ഇതിലേക്ക് അരി ചേർത്ത് ഇളംബ്രൗൺ നിറമാകും വരെ വറക്കുക. ഇതിലേക്കു മാറ്റി വച്ചിരിക്കുന്ന തേങ്ങാപ്പാലും ഉപ്പും ചേർത്തിളക്കി വേവിക്കുക.
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റിയ മാറ്റിവയ്ക്കണം.
ഒരു ബേക്കിങ് ഡിഷിൽ മയം പുരട്ടി അതിലേക്ക് ചോറിട്ട് അതിനു മുകളിൽ നാരങ്ങാനീരു ചേർത്തിളക്കിയ ശേഷം കുങ്കുമപ്പൂവു കലക്കിയതും ചേർത്തു നനഞ്ഞ തുണികൊണ്ടു മൂടുക.
ബേക്കിങ് ഡിഷ് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 30 മിനിറ്റ് ബേക്ക് ചെയ്യുക.
സവാള വറുത്തതുകൊണ്ട് അലങ്കരിച്ചു വിളമ്പാം.