ADVERTISEMENT

സ്റ്റഫ്ഡ് പോംഫ്രെറ്റ്!

1. ആവോലി - മൂന്ന്

ADVERTISEMENT

2. വിനാഗിരി - അരക്കപ്പ്

3. വറ്റൽമുളക് - 12

ADVERTISEMENT

കുരുമുളക് - എട്ടു മണി

വെളുത്തുള്ളി - 12 അല്ലി

ADVERTISEMENT

ഗ്രാമ്പൂ - മൂന്ന്

കറുവാപ്പട്ട - കാൽ ഇഞ്ചു കഷണം

ജീരകം - അര ചെറിയ സ്പൂൺ

‌പഞ്ചസാര - അര ചെറിയ സ്പൂൺ

വാളൻപുളി - അരയിഞ്ചു വലുപ്പമുള്ള ഒരു ഉരുള

ഉപ്പ് - പാകത്തിന്

4. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ആവോലി കഴുകി വൃത്തിയാക്കുക. ഇതിന്റെ ഇരുവശത്തും മൂർച്ചയുള്ള കത്തികൊണ്ടു കീറി ഒരു പോക്കറ്റ് പോലെ ഉണ്ടാക്കിയ ശേഷം നന്നായി ഉപ്പു പുരട്ടി വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ വിനാഗിരി ചേർത്തരയ്ക്കുക.

∙ഈ അരപ്പ് ആവോലിയുടെ അകത്തും പുറത്തും നന്നായി പുരട്ടി വയ്ക്കുക.

∙ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി, മീൻ വറുത്തെടുക്കുക.

ADVERTISEMENT