പയ്യോളി ചിക്കൻ
1.ചിക്കൻ – ഒരു കിലോ
2.വറ്റൽമുളക് കുതിർത്തത് – ഏഴ് – എട്ട്
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – പത്ത് അല്ലി
ചുവന്നുള്ളി – അരക്കപ്പ്
പെരുംജീരകം – രണ്ടു വലിയ സ്പൂൺ
3.കോൺഫ്ളവർ – രണ്ടു വലിയ സ്പൂൺ
കുരുമുളക്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
നാരങ്ങാനീര് – പകുതി നാരങ്ങയുടേത്
4.തേങ്ങ ചിരകിയത് – ഒരു കപ്പ്
5.പച്ചമുളക് – നാല്
കറിവേപ്പില – രണ്ടു തണ്ട്
6.വെളിച്ചെണ്ണ – വറുക്കാൻ പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വലിയ കഷണങ്ങളായി മുറിച്ച് കഴുകി വയ്ക്കണം.
∙രണ്ടാമത്തെ ചേരുവ നന്നായി അരച്ചു വയ്ക്കണം.
∙ഒരു വലിയ സ്പൂൺ അരപ്പ് മാറ്റി വച്ചിട്ട് ബാക്കി അരപ്പും മൂന്നാമത്തെ ചേരുവയും ചേർത്ത് ചിക്കനിൽ പുരട്ടി അരമണിക്കൂർ മാറ്റി വയ്ക്കണം.
∙വെളിച്ചെണ്ണ ചൂടാക്കി പച്ചമുളകും കറിവേപ്പിലയും വറുത്ത് കോരി മാറ്റി വയ്ക്കണം.
∙മാറ്റി വച്ച അരപ്പ് ചിരകിയ തേങ്ങയിൽ ചേർത്ത് യോജിപ്പിച്ച് വറുത്ത് കോരി വയ്ക്കണം.
∙ഇതേ എണ്ണയിൽ ചിക്കന് ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കണം.
∙വറുത്ത ചിക്കനു മുകളിൽ വറുത്ത തോങ്ങയും പച്ചമുളകും കറിവേപ്പിലയും വിതറി വിളമ്പാം.