ചോപ്സ്
1.മാട്ടിറച്ചി വാരിയെല്ല് – ഒരു കിലോ
2.ചുവന്നുള്ളി – അരക്കപ്പ്
ഇഞ്ചി – ഒരിഞ്ചു കഷണം
പച്ചമുളക് – അഞ്ച്
3.വെളുത്തുള്ളി – 15 അല്ലി
കുരുമുളക് – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട – രണ്ടു കഷണം
ഗ്രാമ്പൂ – ആറ്
പെരുംജീരകം – കാൽ ചെറിയ സ്പൂൺ
4.തക്കാളി – രണ്ട്, കഷണങ്ങളാക്കിയത്
5.ഉപ്പ് – പാകത്തിന്
6.എണ്ണ – വറുക്കാൻ ആവശ്യത്തിന്
7.ഉരുളക്കിഴങ്ങ് – രണ്ട്, നീളത്തിൽ അരിഞ്ഞത്
സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ഇറച്ചി കഷണങ്ങളാക്കി വൃത്തിയാക്കി വയ്ക്കണം.
∙രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കണം.
∙മൂന്നാമത്തെ ചേരുവ നന്നായി അരച്ചു വയ്ക്കണം.
∙ഇറച്ചിയും ചതച്ച ചേരുവയും അരച്ച ചേരുവയും തക്കാളിയും ചേർത്തിളക്കി പാകത്തിന് ഉപ്പും വെള്ളവും ചേർത്തു കുക്കറിൽ വേവിക്കുക.
∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാളയും ഉരുളക്കിഴങ്ങും വറുത്തു കോരിയശേഷം അതേ എണ്ണയിൽ വെന്ത ഇറച്ചികഷണങ്ങൾ മാത്രമിട്ടു വറുത്തു കോരുക.
∙വീണ്ടും അതേ എണ്ണയിൽ ഇറച്ചിയുടെ ചാറ് ഒഴിച്ചു തിളച്ചു കുറുകുമ്പോൾ വറുത്ത ഇറച്ചിക്കഷണങ്ങൾ ചേർത്തിളക്കുക.
∙വിളമ്പുന്നതിനു തൊട്ടു മുമ്പു വറുത്ത സവാളയുെ ഉരുളക്കിഴങ്ങും ഇറച്ചിയുടെ മുകളിലിട്ടു വിളമ്പുക.