ADVERTISEMENT

ചെമ്മീൻ മാങ്ങാ പാൽ കറി

1.ചെമ്മീൻ – അരക്കിലോ

ADVERTISEMENT

2.പച്ചമാങ്ങ – ഒന്ന്, നീളത്തിൽ അരിഞ്ഞത്

ചുവന്നുള്ളി – ഒരു കപ്പ്

ADVERTISEMENT

ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൺ

ADVERTISEMENT

പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്

തക്കാളി – ഒന്ന്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.തേങ്ങയുടെ രണ്ടാം പാൽ – ഒന്നരക്കപ്പ്

4.തേങ്ങയുടെ ഒന്നാം പാൽ – അരക്കപ്പ്

5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

6.കടുക് – അര ചെറി സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙മൺചട്ടിയിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി തിരുമ്മി യോ‍‍ജിപ്പിക്കുക.

∙തേങ്ങയുടെ രണ്ടാംപാലും ചെമ്മീനും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.

∙ഒന്നാം പാലു ചേർത്തിളക്കി വാങ്ങുക.

∙വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തിളക്കി വിളമ്പാം.

 

ADVERTISEMENT