ചോറിനൊപ്പം ഇതുണ്ടെങ്കിൽ വേറെ കറി വേണ്ട, തയാറാക്കാം മീനും കായയും ഉലർത്ത്!
മീനും കായയും ഉലർത്ത് 1.മത്തി – കാൽ കിലോ 2.പച്ചക്കായ – ഒന്ന് 3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് കറിവേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ 4.തേങ്ങ ചുരണ്ടിയത് – അരക്കപ്പ് മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ ചുവന്നുള്ളി – അഞ്ച് പെരുംജീരകം – കാൽ ചെറിയ സ്പൂൺ കറിവേപ്പില

മീനും കായയും ഉലർത്ത്
1.മത്തി – കാൽ കിലോ
2.പച്ചക്കായ – ഒന്ന്
3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
4.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – അഞ്ച്
പെരുംജീരകം – കാൽ ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
6.കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – അൽപം
പാകം ചെയ്യുന്ന വിധം
∙മത്തി വൃത്തിയാക്കി വയ്ക്കുക.
∙പച്ചക്കായ തൊലി കളഞ്ഞ് ഒരിഞ്ചു വലുപ്പത്തിൽ കനം കുറച്ച് അരിഞ്ഞു വയ്ക്കണം.
∙മൺചട്ടിയിൽ മത്തിയും പച്ചക്കായയും മൂന്നാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു വേവിക്കുക.
∙വെന്തു കഴിയുമ്പോൾ മീനിൽ നിന്നും മുള്ള് മാറ്റണം.
∙നാലാമത്തെ ചേരുവ മിക്സിയിൽ പൾസ് ചെയ്ത് എടുക്കണം. അരഞ്ഞു പോകരുത്.
∙ഇതു മീൻ–കായ മിശ്രിതത്തിൽ ചേർത്തിളക്കി അൽപം വെള്ളം ഒഴിച്ചു മൂടിവച്ചു വേവിക്കുക.
∙വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.