1. താറാവ് – ഒന്ന്
2. വെളുത്തുള്ളി – ഒരു കുടം
ഇഞ്ചി – ഒരു കഷണം
കുരുമുളക് – ഒരു വലിയ സ്പൂണ്‍
നാരങ്ങനീര് – ഒരു നാരങ്ങയുടേത്
ഉപ്പ് – പാകത്തിന്
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
ഉപ്പ് – പാകത്തിന്
4. സവാള – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്
പച്ചമുളക് – അഞ്ച്, നീളത്തില്‍ അരിഞ്ഞത്
വെണ്ണ – രണ്ടു വലിയ സ്പൂണ്‍
വെള്ളം – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ താറാവ് കഴുകി വൃത്തിയാക്കി മുഴുവനോടെ വയ്ക്കുക.
∙ ഇതില്‍ രണ്ടാമത്തെ ചേരുവ അരച്ചതു പുരട്ടി ഒന്ന്–രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കണം.
∙ അവ്ന്‍ 1800Cല്‍ ചൂടാക്കുക.
∙ താറാവിന്റെ വട്ടും കരളും മൂന്നാമത്തെ ചേരുവയും യോജിപ്പിച്ചു താറാവിനുള്ളില്‍ നിറയ്ക്കുക.
∙ റോസ്റ്റ് ചെയ്യാനുള്ള പാനിൽ നാലാമത്തെ ചേരുവ നിരത്തിയ ശേഷം താറാവ് വച്ച് ബാക്കിയുള്ള അരപ്പ് മുകളില്‍ ഒഴിക്കണം.
∙ ഇത് അലുമിനിയം ഫോയില്‍ കൊണ്ടു മൂടി അരമണിക്കൂര്‍ ബേക്ക് ചെയ്യുക.
∙ പിന്നീട് അവ്ന്‍ തുറന്ന്, താറാവ് തിരിച്ചിട്ട ശേഷം വീണ്ടും അരമണിക്കൂര്‍ കൂടി ബേക്ക് ചെയ്യണം.
∙ പിന്നീട് പാന്‍ തുറന്നു വച്ച് ഗ്രേവി മുകളില്‍ ഒഴിച്ചു തിരിച്ചും മറിച്ചുമിട്ടു ബേക്ക് ചെയ്യണം. ഒരു കത്തി കൊണ്ടു കുത്തി നോക്കി വേവ് പാകമായോ എന്നു നോക്കണം.
∙ ഉരുളക്കിഴങ്ങ് ഉപ്പിട്ടു വേവിച്ചുടച്ചതിനും ബാക്കി ഗ്രേവിക്കും ഒപ്പം വിളമ്പാം.