ADVERTISEMENT

1. വലിയ കൂന്തല്‍ – 10

2. മുളകുപൊടി – അര ചെറിയ സ്പൂണ്‍

ADVERTISEMENT

മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

ADVERTISEMENT

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

ADVERTISEMENT

3.  എണ്ണ – പാകത്തിന്

4.  സവാള – രണ്ടു വലുത്

പച്ചമുളക് – ആറ്–ഏഴ്, അരിഞ്ഞത്

ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂണ്‍

വെളുത്തുള്ളി – 10 അല്ലി അരിഞ്ഞത്

5. കറിവേപ്പില – ഒരു തണ്ട്

മല്ലിയില – ഒരു പിടി, പൊടിയായി അരിഞ്ഞത്

ഉപ്പ് – പാകത്തിന്

6. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് 

7. മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് – പാകത്തിന്       

പാകം െചയ്യുന്ന വിധം

∙ കൂന്തല്‍ മുഴുവനോടെ വൃത്തിയാക്കി മാറ്റി വയ്ക്കുക. ഇതിന്റെ തലയും ചിറകും മുറിച്ചു മാറ്റണം. 

∙ മുറിച്ചെടുത്ത തലയും ചിറകും പൊടിയായി അരിഞ്ഞു രണ്ടാമത്തെ ചേരുവ ചേര്‍ത്തു വെള്ളം ചേര്‍ക്കാതെ  വേവിച്ചു വയ്ക്കുക.

∙ പാനില്‍ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ യഥാക്രമം വഴറ്റണം. ഇതിലേക്കു കറിവേപ്പിലയും മല്ലിയിലയും ഉപ്പും ചേര്‍ത്തു വഴറ്റണം.

∙ പച്ചമണം മാറുമ്പോള്‍ വേവിച്ചു വച്ച മിശ്രിതം ചേര്‍ത്തിളക്കിയ ശേഷം തേങ്ങ ചുരണ്ടിയതു ചേര്‍ത്തു നന്നായി ഇളക്കി മാറ്റി വയ്ക്കുക. ഇതാണ് ഫില്ലിങ്.

∙ ഈ ഫില്ലിങ് അൽപം വീതം വൃത്തിയാക്കി വച്ചിരിക്കുന്ന മുഴുവനോടെയുള്ള കൂന്തലിനുള്ളില്‍ നിറച്ചു, മുകള്‍ഭാഗം ടൂത്പിക്ക് കൊണ്ടു കുത്തിയുറപ്പിക്കണം. ഇത് അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് അഞ്ചു മിനിറ്റ് വേവിക്കുക.

∙ വേവിച്ച കൂന്തലില്‍ ഏഴാമത്തെ ചേരുവ പുരട്ടി ചൂടായ എണ്ണയില്‍ വറുത്തു വിളമ്പാം. 

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : അസീം കൊമാച്ചി, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: യെസ്ന ഇ. ടി, കുന്ദമംഗലം, കോഴിക്കോട്

ADVERTISEMENT