ആവോലി മീൻകറി
1.ആവോലി – ഒന്ന്
2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
3.ചുവന്നുള്ളി – പത്ത്
ഇഞ്ചി – അരയിഞ്ചു കഷണം
വെളുത്തുള്ളി – അഞ്ച് അല്ലി
തക്കാളി – ഒന്ന്, അരിഞ്ഞത്
തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ
4.കശ്മീരി മുളകുപൊടി – രണ്ടര വലിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉലുവപൊടി – ഒരു നുള്ള്
5.കുടംപുളി – പാകത്തിന്
പച്ചമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
6.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
7.കടുക് – ഒരു ചെറിയ സ്പൂൺ
ഉലുവ – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – അൽപം
പാകം ചെയ്യുന്ന വിധം
∙ആവോലി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റണം.
∙നാലാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ മയത്തിൽ അരയ്ക്കണം.
∙ഇത് മണ്‍ചട്ടിയിൽ ഒഴിച്ച് അഞ്ചാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു തിളപ്പിക്കുക.
∙മീൻ കഷണങ്ങൾ ചേർത്തു യോജിപ്പിച്ചു മൂടിവച്ചു വേവിക്കുക.
∙വെന്തു കുറുകുമ്പോള്‍ വെളിച്ചെണ്ണയിൽ ഏഴാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വാങ്ങാം.