Saturday 30 April 2022 12:55 PM IST

റസ്‌റ്ററന്റ് സ്‌റ്റൈൽ അയല മുളകിട്ടത്, രുചിയൂറും റെസിപ്പി!

Liz Emmanuel

Sub Editor

ayala

1.അയല – 750 ഗ്രാം
2.ചൂടു വെള്ളം – കാൽ കപ്പ്

വാളൻ പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ

3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

4.തക്കാളി – ഒന്ന്

ചുവന്നുള്ളി – 150 ഗ്രാം

5.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

6.കടുക് – അര ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

7.വെളുത്തുള്ളി – ഒരു വലിയ സ്പൂൺ

ഇഞ്ചി – അര വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

വറ്റൽ മുളക് – മൂന്ന്

പച്ചമുളക് – 3

8.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

9.ഉപ്പ് – പാകത്തിന്

10.വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ

ചുവന്നുള്ളി – മൂന്ന്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙മീൻ വൃത്തിയാക്കി കഴുകി വയ്ക്കുക.

∙കാൽ കപ്പ് ചൂടുവെള്ളത്തിൽ വാളന്‍പുളി കുതിർത്തു വയ്ക്കുക.

∙ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി തക്കാളിയും ചുവന്നുള്ളിയും വെവ്വേറെ വഴറ്റി മാറ്റി അരച്ചു വയ്ക്കുക.

∙ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക.

∙ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.

∙ഇതിലേക്ക് അരച്ചു വച്ച തക്കാളി മിശ്രിതവും കാൽ കപ്പ് വെള്ളവും പുളിവെള്ളവും ചേർത്തു തിളപ്പിക്കണം.

∙വൃത്തിയാക്കിയ മീനും പാകത്തനുപ്പും ചേർത്തു വേവിക്കുക.

∙പത്താമത്തെ ചേരുവ താളിച്ച് കറിയിൽ ചേർത്തു വിളമ്പാം.