Friday 28 June 2024 12:15 PM IST : By സ്വന്തം ലേഖകൻ

അസാധ്യ രുചിയിൽ തയാറാക്കാം കരള്‍ വരട്ടിയത്, ഈസി റെസിപ്പി!

liverfryyyyy

കരൾ വരട്ടിയത്

1.കരൾ – ഒരു കിലോ

2.ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

ചുവന്നുള്ളി ചതച്ചത് – അരക്കപ്പ്

പച്ചമുളക് – മൂന്ന്, ചതച്ചത്

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

കശ്മീരി മുളഖുപൊടി – രണ്ടു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കറിവേപ്പില – ഒരു തണ്ട്

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4.പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരു ചെറിയ സ്പൂൺ

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – മൂന്ന്

5.കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

‌ വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙കരൾ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.

∙ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കണം.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചതച്ചതു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ കരൾ ചേർത്തു വഴറ്റി മൂടിവച്ചു വേവിക്കണം.

∙വെന്തു വെള്ളം വറ്റി വരുമ്പോൾ അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി വരട്ടി വാങ്ങാം.