Friday 26 May 2023 04:27 PM IST

അസാധ്യ രുചിയിൽ തനി നാടൻ ബീഫ് ഉലർത്ത്, തയാറാക്കാം ഈസിയായി!

Liz Emmanuel

Sub Editor

beef

നാടൻ ബീഫ് ഉലർത്ത്

‌1.ചുവന്നുള്ളി – 30

സവാള – ഒന്ന്

ഇഞ്ചി – ഒരു വലിയ കഷണം

വെളുത്തുള്ളി – 10–15 അല്ലി

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

വെള്ളം – പാകത്തിന്

2.ബീഫ് – മുക്കാൽ കിലോ

3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

4.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

5.കടുക് – അര വലിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

6.തേങ്ങാക്കൊത്ത് – അരക്കപ്പ്

കറിവേപ്പില – ഒരു തണ്ട്

7.കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് മിക്സിയിൽ നന്നായി അരച്ചു വയ്ക്കുക.

∙ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവയും അരച്ചു വച്ച മസാലയും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക.

∙പാനിൽ എണ്ണ ചൂടാക്കി കടുകും പെരുംജീരകവും പൊട്ടിക്കുക.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്ത് വഴറ്റണം.

∙നിറം മാറിത്തുടങ്ങുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് വഴറ്റണം.

∙വെള്ളം വറ്റിത്തുടങ്ങുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തിളക്കി വരട്ടിയെടുക്കാം.